Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് ബൗളിങ് ആക്രമണത്തില്‍ ലങ്ക പതറി, 203ന് പുറത്ത്... ഇംഗ്ലണ്ട് മികച്ച ലീഡിലേക്ക്

ഗല്ലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച ലീഡിലേക്ക്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 342ന് മറുപടിയായി ലങ്കയ്ക്ക് 203 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 52 റണ്‍സെടുത്ത എയ്ഞ്ചലോ മാത്യൂസാണ് ആതിഥേയരുടെ ടോപ്‌സ്‌കോറര്‍. നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ മോയിന്‍ അലിയാണ് ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ മികച്ചുനിന്നത്.

പാകിസ്താന്റെ ബോള്‍ട്ടിളക്കി ബോള്‍ട്ട്, കന്നി ഹാട്രിക്ക്... കിവീസിന് തകര്‍പ്പന്‍ ജയം

ജാക്ക് ലീച്ച്, ആദില്‍ റാഷിദ് എന്നിവര്‍ രണ്ടും ജെയിംസ് ആന്‍ഡേഴ്‌സന്‍, സാം ക്യുറാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അരങ്ങേറ്റത്തില്‍ സെഞ്ച്വറിയുമായി തിളങ്ങിയ ബെന്‍ ഫോക്‌സ് വിക്കറ്റ്കീപ്പിങിലും മികച്ച പ്രകടനം കാഴ്ചവച്ചു. മൂന്ന് ക്യാച്ചുകളാണ് അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ ഫോക്‌സ് കൈകളിലൊതുക്കിയത്.

englnd-srilanka

ഒന്നാമിന്നിങ്‌സില്‍ മികച്ച ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സിലും ഭേദപ്പെട്ട നിലയിലാണ്. മൂന്നാംദിനം 42 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റിന് 111 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഏഴ് വിക്കറ്റ് ബാക്കിനില്‍ക്കേ സന്ദര്‍ശകര്‍ക്ക് 250 റണ്‍സിന്റെ ലീഡുണ്ട്. കീറ്റണ്‍ ജെന്നിങ്‌സിനൊപ്പം (60*) ബെന്‍ സ്റ്റോക്‌സാണ് (14*) ക്രീസില്‍.

Story first published: Thursday, November 8, 2018, 12:34 [IST]
Other articles published on Nov 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+