For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താന്റെ ബോള്‍ട്ടിളക്കി ബോള്‍ട്ട്, കന്നി ഹാട്രിക്ക്... കിവീസിന് തകര്‍പ്പന്‍ ജയം

കിവീസിന് തകര്‍പ്പന്‍ ജയം | Oneindia Malayalam

അബുദാബി: ട്രെന്റ് ബോള്‍ട്ട് ഹാട്രിക്ക് വിക്കറ്റുമായി കസറിയപ്പോള്‍ പാകിസ്താനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ ന്യൂസിലാന്‍ഡിന് തകര്‍പ്പന്‍ ജയം. ബോള്‍ട്ടിന്റെ കന്നി ഹാട്രിക്ക് മികവില്‍ 47 റണ്‍സിനാണ് കിവീസ് പാകിസ്താനെ തകര്‍ത്തത്. ഏകദിന ക്രിക്കറ്റില്‍ പാകിസ്താനെതിരേ ന്യൂസിലാന്‍ഡിന്റെ തുടര്‍ച്ചയായ 12ാം ജയം കൂടിയാണിത്. 2014ല്‍ ഷാര്‍ജയിലാണ് പാകിസ്താന്‍ ന്യൂസിലാന്‍ഡിനെ അവസാനമായി ഏകദിനത്തില്‍ തോല്‍പ്പിച്ചത്.

ഓസ്‌ട്രേലിയന്‍ ടെസ്റ്റിന് പൃഥ്വി ഷാ തയ്യാറെടുക്കുന്നു; പരിശീലനം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 266 റണ്‍സ് അടിച്ചെടുത്തു. റോസ് ടെയ്‌ലര്‍ (80), ടോം ലാതം (68) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് കിവീസ് ഇന്നിങ്‌സിന് കരുത്തേകിയത്. 112 പന്തില്‍ അഞ്ച് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ടെയ്‌ലറിന്റെ ഇന്നിങ്‌സ്. 64 പന്ത് നേരിട്ട ലാതമിന്റെ ഇന്നിങ്‌സില്‍ അഞ്ച് ബൗണ്ടറിയുള്‍പ്പെട്ടിരുന്നു. പാകിസ്താനായി ഷഹീന്‍ ഷാ അഫ്രീദിയും ഷാദാബ് ഖാനും നാല് വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി.

martinguptill

മറുപടിയില്‍ മികച്ച ഫോമിലുള്ള ഫഖ്ഹര്‍ സമാന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ് എന്നിവര്‍ ബോള്‍ട്ടിന്റെ ഹാട്രിക്ക് കെണിയില്‍ കുരുങ്ങിയപ്പോള്‍ പാകിസ്താന്‍ പോരാട്ടം 47.2 ഓവറില്‍ 219 റണ്‍സിന് അവസാനിക്കുകയായിരുന്നു. പാക് ഇന്നിങ്‌സിലെ മൂന്നാം ഓവറിലായിരുന്നു ബോള്‍ട്ടിന്റെ ഹാട്രിക്ക് നേട്ടം. സമാനെ ക്ലീന്‍ ബൗള്‍ഡാക്കിയ ബോള്‍ട്ട് തൊട്ടടുത്ത പന്തില്‍ അസമിനെ ടെയ്‌ലറിന് സമ്മാനിച്ചു. ഹഫീസിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി ഏകദിനത്തിലെ തന്റെ കന്നി ഹാട്രിക്കും ബോള്‍ട്ട് കുറിക്കുകയും ചെയ്തു. ഏകദിനത്തില്‍ ഹാട്രിക്ക് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ന്യൂസിലാന്‍ഡ് താരമാണ് ബോള്‍ട്ട്. മോറിസണും ബോണ്ടുമാണ് ഇതിനു മുമ്പ് ഹാട്രിക്ക് നേട്ടം കൈവരിച്ച കിവീസ് താരങ്ങള്‍. ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹ്മദിനൊപ്പം (64) ഇമാദ് വസിമും (50) ശുഐബ് മാലിക്കും (30) ഇമാമുല്‍ ഹഖും (34) പൊരുതി നോക്കിയെങ്കിലും പാകിസ്താന് വിജയം എത്തിപിടിക്കാനായില്ല. 69 പന്തില്‍ ഏഴ് ബൗണ്ടറിയുള്‍പ്പെടുന്നതാണ് സര്‍ഫ്രാസിന്റെ ഇന്നിങ്‌സ്. ബോള്‍ട്ടിനു പുറമേ ലോക്കി ഫെര്‍ഗൂസനും മൂന്ന് വിക്കറ്റ് വീഴ്ത്തി. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം രണ്ടും ടിം സോത്തി ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ചെറിയ ഇടവേളയ്ക്കു ശേഷമെത്തി പാകിസ്താന്റെ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കി വിജയത്തിന് അടിത്തറയിട്ട ബോള്‍ട്ടാണ് മാന്‍ ഓഫ് ദി മാച്ച്. വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ കിവീസ് 1-0ന്റെ ലീഡ് നേടി.

Story first published: Thursday, November 8, 2018, 12:10 [IST]
Other articles published on Nov 8, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+