ഓസ്‌ട്രേലിയന്‍ ടെസ്റ്റിന് പൃഥ്വി ഷാ തയ്യാറെടുക്കുന്നു; പരിശീലനം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം

മുംബൈ: അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടി റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കിയ ഇന്ത്യയുടെ കൗമാരതാരം പൃഥ്വി ഷാ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്നു. ദിയോധര്‍ ട്രോഫിക്കിടെ പരിക്കേറ്റ പൃഥ്വി ഇതില്‍നിന്നും മോചിതനായി പരിശീലനം തുടങ്ങി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പമാണ് പൃഥ്വിയുടെ പരിശീലനമെന്നത് താരത്തിന് വലിയ രീതിയില്‍ ഗുണംചെയ്യും.

പൃഥ്വി ഷാ എംഐജി ക്ലബ്ബില്‍ റബ്ബര്‍ പന്തുപയോഗിച്ച് ഒരു മണിക്കൂറോളം പരിശീലനം നടത്തി. ടെണ്ടുല്‍ക്കര്‍, പ്രശാന്ത് ഷെട്ടി, ജഗദീഷ് ചവാന്‍ തുടങ്ങിവയര്‍ പൃഥ്വിക്കൊപ്പമുണ്ടായിരുന്നു. ബാറ്റിങ്ങിലെ പോരായ്മകള്‍ പരിഹരിക്കാനായി പൃഥ്വിക്ക് ടെണ്ടുല്‍ക്കര്‍ ചില മാര്‍ഗങ്ങളും പകര്‍ന്നുനല്‍കി. ഓസ്‌ട്രേലിയയില്‍ ബാറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടെ സച്ചിന്‍ പൃഥ്വിയുമായി പങ്കുവെച്ചു.
ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്‍പ് ഷാ ന്യൂസിലന്‍ഡില്‍ ഇന്ത്യ എ യ്‌ക്കൊപ്പം കളിക്കാനിറങ്ങും. അജിങ്ക്യ രഹാനെയാണ് ഇന്ത്യ എ യുടെ ക്യാപ്റ്റന്‍. ഇതിനുശേഷമാകും പൃഥ്വി ഇന്ത്യന്‍ ടീമിനൊപ്പം ചേരുകയെന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ അരങ്ങേറ്റം നടത്തിയ പതിനെട്ടുകാരന്‍ ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടുകയും പരമ്പരയിലെ താരമായി മാറുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയയിലും പൃഥ്വി ഇന്ത്യന്‍ ടീമിന്റെ പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications