ഇന്ത്യയോട് മുട്ടാന്‍ കംഗാരുക്കൂട്ടം റെഡി... ടി20 ടീമിനെ പ്രഖ്യാപിച്ചു, ഡെയ്ഞ്ചര്‍മാന് വിശ്രമം

സിഡ്‌നി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ്, ഏകദിന, ട്വന്റി20 പരമ്പരകള്‍ സ്വന്തമാക്കിയ ടീം ഇന്ത്യയുടെ അടുത്ത എതിരാളികള്‍ ലോക ക്രിക്കറ്റിലെ മുന്‍രാജാക്കന്‍മാരായ ഓസ്‌ട്രേലിയയാണ്. കംഗാരുക്കൂട്ടത്തെ അവരുടെ മടയില്‍ പോയില്‍ നേരിടുകയെന്ന കനത്ത വെല്ലുവിളിയാണ് ടീം ഇന്ത്യയുടെ മുന്നിലുള്ളത്.
ഇന്ത്യയുമായി മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പരയിലാണ് ഓസ്‌ട്രേലിയ ആദ്യം കളിക്കുന്നത്. നവംബര്‍ 21നാണ് ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. ഇതിനു മുമ്പ് 17ന് ദക്ഷിണാഫ്രിക്കയുമായും ഒരു ടി20 ഓസീസ് കളിക്കുന്നുണ്ട്. ഈ മല്‍സരങ്ങള്‍ക്കുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു.

സ്റ്റാര്‍ക്കിനും ലിയോണിനും വിശ്രമം
ടി20 പരമ്പരയ്ക്കു ശേഷം ഇന്ത്യയുമായി ടെസ്റ്റ് പരമ്പര നടക്കാനിരിക്കുന്നതിനാല്‍ സ്റ്റാര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനും സ്പിന്നര്‍ നതാന്‍ ലിയോണിനും ഒാസ്‌ട്രേലിയ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഓസീസിന്റെ ഏറ്റവും അപകടകാരിയായ സ്റ്റാര്‍ക്കിന് വിശ്രമം നല്‍കിയത് ഇന്ത്യക്കു ആശ്വാസമാവും.
ഇവരെക്കൂടാതെ മറ്റൊരു പേസറായ പീറ്റര്‍ സിഡ്ല്‍, ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ് എന്നിവരും ടി20 പരമ്പരയില്‍ ഉണ്ടാവില്ല. എന്നാല്‍ മാര്‍ക്ക് സ്റ്റോയ്ണിസ്, ജാസണ്‍ ബെഹറെന്‍ഡോര്‍ഫ് എന്നിവര്‍ ടി20 ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

തിരക്കേറിയ ഷെഡ്യൂള്‍
തിരക്കേറിയ മല്‍സരക്രമം കാരണമാണ് സ്റ്റാര്‍ക്കുള്‍പ്പെടെ ചില സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കിയിരിക്കുന്നതെന്ന് ഓസ്ട്രലിയന്‍ കോച്ച് ജസ്റ്റിന്‍ ലാങര്‍ വ്യക്തമാക്കി. യുഎഇയില്‍ നടന്ന മല്‍സരങ്ങള്‍ക്കു ശേഷമാണ് ടീം നാട്ടില്‍ തിരിച്ചെത്തുന്നത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര കൂടാതെ ലോകകപ്പ്, ആഷസ് എന്നിവയെല്ലാം വരാനിരിക്കുന്നുണ്ട്. ഇത് മുന്നില്‍ കണ്ട് ടീം കൂടുതല്‍ ബാലന്‍സാക്കുന്നതിനു വേണ്ടിയാണ് ചിലരെ മാറ്റിനിര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌റ്റോയ്ണിസും ബെഹറന്‍ഡോര്‍ഫും ഫിറ്റ്
യുഎഇയില്‍ നടന്ന കഴിഞ്ഞ പരമ്പരയില്‍ സ്റ്റോയ്ണിസും ബെഹറന്‍ഡോര്‍ഫും കളിച്ചിരുന്നില്ല. പരിക്കു മൂലം ഇരുവരും വിശ്രമത്തിലായിരുന്നു. ഇരുവരും ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുത്തതായും തുടര്‍ന്നാണ് ടീമിലുള്‍പ്പെടുത്തിയതെന്നും ലാങര്‍ അറിയിച്ചു.
വിലക്ക് നേരിടുന്നതിനാല്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറുമില്ലാതെയാണ് ഓസീസ് ഇന്ത്യക്കെതിരേ ഇറങ്ങുക. വെടിക്കെട്ട് താരം ആരോണ്‍ ഫിഞ്ചാണ് ടി20യില്‍ ഓസീസ് ക്യാപ്റ്റന്‍.

ഓസീസ് ടീം
ട്വന്റി20 ടീം- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), അലെക്‌സ് കാറെ, ആഷ്ടണ്‍ ആഗര്‍, ജാസണ്‍ ബെഹറന്‍ഡോര്‍ഫ്, നതാന്‍ കോള്‍ട്ടര്‍നൈല്‍, ക്രിസ് ലിന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ബെന്‍ മക്‌ഡെര്‍മോട്ട്, ഡാര്‍സി ഷോര്‍ട്ട്, ബില്ലി സ്റ്റാന്‍ലേക്ക്, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, ആന്‍ഡ്രു ടൈ, ആദം സാംപ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications