Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെപ്പോലെയല്ല,ഈ നായകനെപ്പോലെയാവണം; പറയുന്നത് ബംഗാളിന്റെ പുതിയ ക്യാപ്റ്റന്‍

ന്യൂഡല്‍ഹി: രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് മുന്നോടിയായി ടീമുകളെ പ്രഖ്യാപിക്കുന്ന തിരക്കിലാണ് ക്രിക്കറ്റ് അസോസിയേഷനുകള്‍. ബംഗാള്‍ ക്രിക്കറ്റ് അസോയേഷന്‍ ഇത്തവണ പുതിയ പരീക്ഷണവുമായാണ് രഞ്ജിയില്‍ ഇറങ്ങുന്നത്. സമീപകാലത്ത് മികച്ച പ്രകടനം കൊണ്ട് കൈയടി നേടിയ അഭിമന്യു ഈശ്വരനെ നായകനാക്കിയാണ് ബംഗാളിന്റെ പുതിയ ചുവടുവെപ്പ്. ഇതിഹാസങ്ങള്‍ ഒരുപാട് പയറ്റിത്തെളിഞ്ഞ് ബംഗാള്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തെ അഭിമാനത്തോടെയാണ് ഈശ്വരന്‍ നോക്കിക്കാണുന്നത്. ഭാവിയില്‍ മുന്‍ ഇന്ത്യന്‍,ബംഗാള്‍ ടീം നായകനായിരുന്ന സൗരവ് ഗാംഗുലിയെപ്പോലെയൊരു നായകനാവണമെന്നാണ് ഈശ്വരന്റെ ആഗ്രഹം.

'വലിയൊരു ഉത്തരവാദിത്തമാണ് മുന്നിലുള്ളത്.എന്നില്‍ പ്രതീക്ഷയര്‍പ്പിച്ചവരെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പ് തരുന്നു.പ്രായം ടീമിനെ നിയന്തിക്കാന്‍ ഒരു മാനദണ്ഡമാണെന്ന് വിശ്വസിക്കുന്നില്ല.പ്രകടനമാണ് അതിന്റെ അടിസ്ഥാനം.നിങ്ങള്‍ നേടുന്ന റണ്‍സുകളാണ് നിങ്ങളുടെ ഭാവിയെ തീരുമാനിക്കുക.നായകനാവാന്‍ അനുയോജ്യമായ സമയമാണിത്.കിരീടത്തിലേക്ക് ബംഗാളിനെയെത്തിക്കാന്‍ കഴിവിന്റെ പരമാവതി പുറത്തെടുക്കും.

abhimanyueeswaran

മുന്‍ നായകന്‍ മനോജ് തിവാരിയോട് നന്ദി പറയുന്നു.അദ്ദേഹം എന്നെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.എന്റെ കരിയറില്‍ വളരെ മാറ്റംകൊണ്ടുവന്ന ആളാണ് അദ്ദേഹം.'-ഈശ്വരന്‍ പറഞ്ഞു. ലഭിക്കുന്ന അവസരങ്ങളില്‍ സൗരവ് ഗാംഗുലിയോട് സംസാരിക്കാറുണ്ട്.വിജയത്തിനായുള്ള ഗാംഗുലി തീരാ ദാഹമാണ് ഇന്നും ബംഗാള്‍ ക്രിക്കറ്റ് പിന്തുടരുന്നത്. നായകനെന്ന നിലയില്‍ ദാദയില്‍ ഏറെ പഠിക്കാനുണ്ടെന്നും ഈശ്വരന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, September 5, 2019, 17:36 [IST]
Other articles published on Sep 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+