ലോകകപ്പ്: എബിഡിയെ എന്തിന് തഴഞ്ഞു? കാരണം ഒന്നു മാത്രം.... ആദ്യമായി പ്രതികരിച്ച് ഡുപ്ലെസി
ലണ്ടന്‍: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവായിരുന്നു മുന്‍ സൂപ്പര്‍ താരവും ക്യാപ്റ്റനുമായിരുന്ന എബി ഡിവില്ലിയേഴ്‌സ് ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്നും തഴയപ്പെട്ടത്. 2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച എബിഡി തനിക്കു ലോകകപ്പില്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ടീം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നെങ്കിലും അവര്‍ അതു തള്ളിക്കളയുകയായിരുന്നു.
ലോകകപ്പ് ടീം പ്രഖ്യാപനത്തിനു തലേ ദിവസമാണ് അദ്ദേഹം ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫഫ് ഡുപ്ലെസി, കോച്ച് ഓട്ടിസ് ഗിബ്‌സണ്‍, സെലക്ഷന്‍ കമ്മിറ്റി കണ്‍വീനറായ ലിന്‍ഡ സോന്‍ഡി എന്നിവരെ നേരില്‍ കണ്ട് വിരമിക്കല്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. എന്നാല്‍ അന്നു എന്തുകൊണ്ടാണ് എബിഡിയുടെ അഭ്യര്‍ഥന തങ്ങള്‍ തള്ളിക്കളഞ്ഞുവെന്നതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നായകന്‍ ഡുപ്ലെസി.

ഫോണില്‍ വിളിച്ചിരുന്നു
കഴിഞ്ഞ ഐപിഎല്ലിനിടെ താന്‍ എബിഡിയെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നതായു ഡുപ്ലെസി പറഞ്ഞു. ഐപിഎല്ലില്‍ ഡുപ്ലെസി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയെും എബിഡി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും താരമായിരുന്നു.
എബിഡിയെ ഫോണില്‍ വിളിച്ച് കുറച്ചു നേരം സംസാരിച്ചു. കാര്യമായി ഒന്നും അന്നു പറഞ്ഞില്ല. ലോകകപ്പ് ടീം പ്രഖ്യാപിക്കുന്നതിനു മുമ്പൊരു രാത്രിയായിരുന്നു ഇതെന്നും ഡുപ്ലെസി വിശദമാക്കി.

സൂചന നല്‍കി
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കളിച്ചാല്‍ കൊള്ളാമെന്നൊരു ആഗ്രഹം അന്നു എബിഡി തന്നോടു പ്രകടിപ്പിച്ചിരുന്നതായി ഡുപ്ലെസി വെളിപ്പെടുത്തി. എന്നാല്‍ ഏറെ വൈകിപ്പോയെന്നും ഇനി ടീമിലുള്‍പ്പെടുത്താന്‍ കഴിയുമോയെന്ന കാര്യം സംശയമാണെന്നും എബിഡിയോടു പറയുകയായിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ കോച്ച് ഗിബ്‌സണുമായും സെലക്ടര്‍മാരുമായും ഇതേക്കുറിച്ച് സംസാരിക്കാമെന്നും പറഞ്ഞു. എന്നാല്‍ അവരുമായി സംസാരിച്ചപ്പോഴും അതേ അഭിപ്രായം തന്നെയായിരുന്നു. വളരെ വൈകിപ്പോയെന്നും 99.99 ശതമാനവും കളിക്കാരെ തിരഞ്ഞെടുത്തു കഴിഞ്ഞതായും ഈ നിലയില്‍ ഇനി ടീമില്‍ മാറ്റം വരുത്തുക ബുദ്ധിമുട്ടാണെന്നുമായിരുന്നു അവര്‍ അറിയിച്ചതെന്നും ഡുപ്ലെസി വിശദമാക്കി.

ടീമിനെ ബാധിച്ചോ?
എബിഡിയുമായി ബന്ധപ്പെട്ട ഈ സംഭവങ്ങള്‍ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ മോശം പ്രകടനത്തിനു കാരണമായോയെന്ന ചോദ്യത്തിന് കുറച്ചെന്നായിരുന്നു ഡുപ്ലെസിയുടെ മറുപടി. വാര്‍ത്ത പുറത്തു വന്ന ശേഷം അത് ടീമിലെ എല്ലാവരും അറിഞ്ഞു. ചെറുതായി അവരെയും അതു ബാധിച്ചിട്ടുണ്ടാവാം.
ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും എബിഡിയുമായുള്ള തന്റെ സൗഹൃദത്തിന് അതു തിരിച്ചടിയായിട്ടില്ല. എബിഡിയും താനും സുഹൃത്തുക്കള്‍ തന്നെയാണ്. ഇതു വളരെ ചെറിയൊരു സംഭവമാണ്. എന്നാല്‍ അദ്ദേഹവുമായുള്ള അടുപ്പം വളരെ മുമ്പുള്ളതാണണെന്നും ഡുപ്ലെസി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications