Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ ബ്ലാസ്റ്റേഴ്‌സ് നായകന്‍ ആരോണ്‍ ഹ്യൂസ് ബൂട്ടഴിച്ചു

ഡുബ്ലിന്‍: വടക്കന്‍ അയര്‍ലന്‍ഡിന്റെയും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെയും മുന്‍ നായകനായ ആരോണ്‍ ഹ്യൂസ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ബെലാറസിനെതിരായ യൂറോ യോഗ്യതാ മത്സരത്തിന് ശേഷം നിലവിലെ അയര്‍ലന്‍ഡ് നായകന്‍ സ്റ്റീവന്‍ ഡേവിസാണ് ഹ്യൂസ് വിരമിക്കുന്ന കാര്യം പുറത്തുവിട്ടത്. അയര്‍ലന്‍ഡിന്റെ എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളിലൊരാളായ ഹ്യൂസ് 1998 മുതല്‍ അയര്‍ലന്‍ഡ് ജഴ്‌സിയിലെ നിറ സാന്നിദ്ധ്യമായിരുന്നു. ദേശീയ ജഴ്‌സിയില്‍ 112 മത്സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം ഒരു ഗോളും നേടിയിട്ടുണ്ട്.

aaron-hughes

1997ല്‍ ന്യൂകാസില്‍ യുണൈറ്റഡിനൊപ്പമായിരുന്നു ഹ്യൂസിന്റെ ക്ലബ്ബ് കരിയറിന്റെ തുടക്കം. 205 മത്സരങ്ങളില്‍ നിന്ന് നാല് ഗോള്‍ ന്യൂകാസിലിനൊപ്പം അദ്ദേഹം നേടി. 2005ല്‍ ആസ്റ്റന്‍ വില്ലയിലേക്ക് കൂടുമാറിയ താരം 2007വരെ അവിടെ തുടര്‍ന്നു. ആസ്റ്റന്‍ വില്ലയില്‍ നിന്ന് ഫുള്‍ഹാമിലേക്കുള്ള മാറ്റം 2014വരെ തുടര്‍ന്നു.ക്ലബ്ബിനുവേണ്ടി 196 മത്സരത്തില്‍ നിന്ന് ഒരു ഗോളും അദ്ദേഹം സ്വന്തമാക്കി.ബ്രൈറ്റണുവേണ്ടിയും കളിച്ചിട്ടുള്ള താരത്തെ 2016ലാണ് ഐ.എസ്.എല്‍ ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിക്കുന്നത്.

മെല്‍ബണ്‍ സിറ്റിയില്‍ നിന്നായിരുന്നു ഹ്യൂസിന്റെ വരവ്. 11 മത്സരങ്ങളില്‍ നിന്ന് ഒരു ഗോളടക്കം ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കായിരുന്നു ഹ്യൂസിന്റേത്.ഫൈനലില്‍ ഹ്യൂസിന്റെ അഭാവത്തില്‍ ബ്ലാസ്റ്റേഴ്്‌സ് തോറ്റിരുന്നു. ഒറ്റ സീസണോടെ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് വിടപറഞ്ഞ അദ്ദേഹം നിലവില്‍ സ്‌കോട്ടിഷ് ക്ലബ്ബായ ഹാര്‍ട്ട് ഓഫ് മിഡ്‌ലോതിയാനുവേണ്ടിയാണ് കളിച്ചിരുന്നത്. 40കാരനായ താരം ചാമ്പ്യന്‍സ് ലീഗ്,യുവേഫ കപ്പ്,യൂറോപ്പാ ലീഗ് എന്നിവയിലും കളിച്ചിട്ടുണ്ട്.

Story first published: Thursday, June 13, 2019, 8:50 [IST]
Other articles published on Jun 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+