Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അദ്ദേഹം പ്രതിഭയാണ്'; ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫീല്‍ഡറെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

മുംബൈ: നിരവധി അതുല്യ ഫീല്‍ഡര്‍മാരാല്‍ സമ്പന്നമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, യുവരാജ് സിങ്, മുഹമ്മദ് കൈഫ്, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, വിരാട് കോലി എന്നിങ്ങനെ നീളുന്നു ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരുടെ പട്ടിക. ഇതില്‍ ആരാണ് ഏറ്റവും മികച്ചവന്‍? ഉത്തരം കണ്ടെത്തുക പ്രയാസമാണെങ്കിലും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫീല്‍ഡറാരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.

രവീന്ദ്ര ജഡേജ

ഇന്ത്യയുടെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണെന്നാണ് ചോപ്ര അഭിപ്രായപ്പെട്ടത്. അദ്ദേഹം അസാമാന്യ പ്രതിഭയുള്ള താരമാണ്. റോക്കറ്റ് ത്രോകളാണ് ജഡേജ നടത്തുന്നത്. ലോക ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവും മികച്ച രീതിയില്‍ ത്രോ ചെയ്യുന്ന ആളാണ് ജഡേജ.ഫീല്‍ഡ് ചെയ്യുന്ന സമയത്ത് അദ്ദേഹം മൈതാനത്തെ കവര്‍ ചെയ്യുന്നത് എത്ര മനോഹരമായാണ്. സ്ലിപ്പില്‍ അദ്ദേഹം അത്ര മികച്ചവനല്ലെങ്കിലും മറ്റു സ്ഥലങ്ങളിലെ അദ്ദേഹത്തിന്റെ ഫീല്‍ഡിങ് മികച്ചതാണ്- യുട്യൂബ് ചാനലിലൂടെ ചോപ്ര അഭിപ്രായപ്പെട്ടു.

മികച്ച പ്രകടനം

സമീപകാലത്തായി മികച്ച പ്രകടനമാണ് ജഡേജ ഇന്ത്യക്കുവേണ്ടി പുറത്തെടുക്കുന്നത്. പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിന് പുറത്താക്കപ്പെട്ട ശേഷം മികച്ച പ്രകടനത്തിലൂടെ തിരിച്ചെത്തിയ അദ്ദേഹം ഇന്ന് ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലും സ്ഥിര സാന്നിധ്യമായി മാറിക്കഴിഞ്ഞു. തേര്‍ട്ടി യാര്‍ഡ് സര്‍ക്കിളിനുള്ളില്‍ ഇന്ത്യയുടെ സ്ഥിരം ഫീല്‍ഡര്‍മാരിലൊരാളാണ് ജഡേജ. 31കാരനായ താരം 49 ടെസ്റ്റില്‍ നിന്ന് 36 ക്യാച്ചും 165 ഏകദിനത്തില്‍ നിന്ന് 58 ക്യാച്ചും 49 ടി20യില്‍ നിന്ന് 21 ക്യാച്ചുമാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ നേടിയത്.

റസ്സലുമായുള്ള ഉടക്ക്, അന്ന് ഗാംഗുലി ലങ്കന്‍ ഡ്രസിങ് റൂമിലെത്തി!- വെളിപ്പെടുത്തി സങ്കക്കാര

ജഡേജ

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമാണ് ജഡേജ. കഴിഞ്ഞിടെ 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മോസ്റ്റ് വാല്യുവബിള്‍ ടെസ്റ്റ് താരത്തിനുള്ള ബഹുമതി ജഡേജയ്ക്ക് ലഭിച്ചിരുന്നു. എംവിപി റേറ്റിങ്ങില്‍ 97.3 പോയിന്റ് നേടിയാണ് ജഡേജ ഈ ബഹുമതി നേടിയത്. ലോക ക്രിക്കറ്റില്‍ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ താരമെന്ന ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

'ധോണിയുമായി തറയില്‍ കിടന്നുറങ്ങി'; പഴയ ഓര്‍മകള്‍ പങ്കുവെച്ച് ഗൗതം ഗംഭീര്‍

ചോപ്ര

കപില്‍ ദേവും വിരാട് കോലിയും തമ്മിലുള്ള സാമ്യതയെക്കുറിച്ചും ചോപ്ര അഭിപ്രായപ്പെട്ടു. കോലി താരമെന്ന നിലയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഫീല്‍ഡറെ നിലയില്‍ കോലി ഏറെ വളര്‍ന്നിരിക്കുന്നു. വളരാനുള്ള മനസാണ് കോലിയെ വ്യത്യസ്തനാക്കുന്നത്. 1983ലെ ലോകകപ്പില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ ക്യാച്ച് കപില്‍ ദേവ് എടുത്തതാണ് ഫീല്‍ഡറെന്ന നിലയില്‍ അദ്ദേഹത്തെ ഓര്‍മപെടുത്തുന്നത്. യുവരാജ് സിങ് മുഹമ്മദ് കൈഫ് കൂട്ടുകെട്ടും ഫീല്‍ഡിങ്ങില്‍ മികച്ചതായിരുന്നു.

കരീബിയന്‍ പടയ്ക്ക് അഭിനന്ദനപ്രവാഹം- പുകഴ്ത്തി ഇതിഹാസങ്ങള്‍, കോലിയും സെവാഗും പ്രശംസിച്ചു

റണ്ണൊഴുക്ക്

ആദ്യ 15 ഓവറിലെ റണ്ണൊഴുക്ക് തടയാന്‍ തേര്‍ട്ടിയാര്‍ഡ് സര്‍ക്കിളിനുള്ളില്‍ ഇരുവരും മികവുകാട്ടും. മധ്യ ഓവറുകളില്‍ പ്രധാനമായും സ്പിന്നര്‍മാരെത്തുമ്പോള്‍ ബൗണ്ടറി ലൈനിലും ഇരുവരം സ്ഥാനം നേടും. നിലവില്‍ കോലിയും ജഡേജയുമെല്ലാം പരിമിത ഓവര്‍ ക്രിക്കറ്റിന്റെ മധ്യ ഓവറുകളില്‍ ബൗണ്ടറി ലൈനിലാണ് കൂടുതല്‍ ഫീല്‍ഡ് ചെയ്യാറ്. റണ്ണൊഴുക്ക് നിയന്ത്രിക്കുന്നതിലും ക്യാച്ചെടുക്കുന്നതിനും ബൗണ്ടറി ലൈനില്‍ മികച്ച ഫീല്‍ഡര്‍മാര്‍ തന്നെ വേണമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

Story first published: Monday, July 13, 2020, 11:05 [IST]
Other articles published on Jul 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+