For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കരീബിയന്‍ പടയ്ക്ക് അഭിനന്ദനപ്രവാഹം- പുകഴ്ത്തി ഇതിഹാസങ്ങള്‍, കോലിയും സെവാഗും പ്രശംസിച്ചു

നാലു വിക്കറ്റിനായിരുന്നു വിന്‍ഡീസിന്റെ ജയം

സതാംപ്റ്റണ്‍: കൊവിഡിന് ശേഷമുള്ള അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മടങ്ങിവരവില്‍ വെസ്റ്റ് ഇന്‍ഡീസ് വിജയഗാഥ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നാലു വിക്കറ്റിനായിരുന്നു കരീബിയന്‍ പടയുടെ വിജയം. കാണികളില്ലാതെ ഒഴിഞ്ഞ സ്‌റ്റേഡിയത്തിലാണ് മല്‍സരം നടന്നതെങ്കിലും ആവേശത്തിനു ഒട്ടും കുറവുണ്ടായില്ല. ഒരു നിശ്ചിത ഓവര്‍ മല്‍സരത്തിന്റെ അതേ ആവേശത്തോടെയാണ് ഇരുടീമുകളും പോരാടിയത്. 2003നു ശേഷം സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനു ടെസ്റ്റിലേറ്റ ആദ്യത്തെ തോല്‍വി കൂടിയായിരുന്നു സതാംപ്റ്റണിലേത്. മാത്രമല്ല 2000ത്തിനു ശേഷം ഇംഗ്ലണ്ടിനെ വിന്‍ഡീസ് അവരുടെ തട്ടകത്തില്‍ വീഴ്ത്തിയത് ഇതു രണ്ടാം തവണയാണ്.

1

ഇംഗ്ലണ്ടിനെ കൊമ്പുകുത്തിച്ച വിന്‍ഡീസ് ടീമിനെ മുന്‍ ഇതിഹാസ താരങ്ങള്‍ പ്രശംസ കൊണ്ടു മൂടൂകയാണ്. വിവിയന്‍ റിച്ചാര്‍ഡ്‌സ്, ബ്രയാന്‍ ലാറ, ഇയാന്‍ ബിഷപ്പ് എന്നിവരടക്കമുള്ള ഇതിഹാസങ്ങള്‍ വിന്‍ഡീസിനെ പുഴ്ത്തി. ബ്രേക്കിനു ശേഷമുള്ള ആദ്യ ഗെയിം ഞങ്ങള്‍ക്കു സ്വന്തം. കുട്ടികള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ മല്‍സരത്തില്‍ ജയം ഇവര്‍ അര്‍ഹിച്ചിരുന്നു, അഭിനന്ദനങ്ങള്‍ എന്നായിരുന്നു റിച്ചാര്‍ഡ്‌സിന്റെ ട്വീറ്റ്.

അഭിനന്ദനങ്ങള്‍ !! ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ കോച്ച് ഫില്‍ സിമ്മണ്‍സ് മുഴുവന്‍ ടീമും മികച്ച പ്രകടനം നടത്തിയതായി വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ ട്വിറ്ററില്‍ കുറിച്ചു.

ഫില്‍ സിമ്മണ്‍സ് വളരെ നന്നായി പരിശീലിപ്പിക്കുകയും ജാസണ്‍ ഹോള്‍ഡര്‍ മികച്ച രീതിയില്‍ നയിക്കുകയും ചെയ്തു. തകര്‍പ്പന്‍ സംഭാവനകള്‍ നല്‍കിയ ഗബ്രിയേലിനും ബ്ലാക്ക്‌വുഡിനും അഭിനന്ദനങ്ങള്‍. അതെ ഇനിയും രണ്ടു ടെസ്റ്റുകള്‍ ബാക്കിയുണ്ട്, എങ്കിലും നല്ല തുടക്കമാണ് ലഭിച്ചിരിക്കുന്നതെന്നായിരുന്നു ബിഷപ്പ് ട്വിറ്ററില്‍ കുറിച്ചത്.

മഹത്തായ ടെസ്റ്റ് വിജയം. ജാസണ്‍ ഹോള്‍ഡറിനും കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍. ടീമിനെ തയ്യാറാക്കിയ കോച്ചിങ് സംഘം, മാനേജ്‌മെന്റ് സ്റ്റാഫുമാര്‍ എന്നിവര്‍ വലിയ കാര്യം തന്നെയാണ് ചെയ്തതെന്നു ബ്രയാന്‍ ലാറ ട്വീറ്റ് ചെയ്തു.

ചില താരങ്ങള്‍ മികച്ച പോരാട്ടവീര്യമാണ് ഈ വിജയത്തില്‍ കാണിച്ചത്. കോച്ച്, ക്യാപ്റ്റന്‍, ടീം എല്ലാവര്‍ക്കും അഭിനന്ദനങ്ങളെന്നു കോട്‌നി വാല്‍ഷ് ട്വിറ്ററിലൂടെ പുകഴ്ത്തി.

2

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും വിന്‍ഡീസ് ടീമിനെ അഭിനന്ദിച്ചു. വൗ (wow) വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് എന്തൊരു ജയമാണിത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ഉയര്‍ന്ന നിലവാരത്തിലുള്ള പ്രകടനമെന്നും കോലി ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗും വിന്‍ഡീസ് ടീമിനെ പ്രശംസിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ടീം മികച്ച പ്രകടനം നടത്തുന്നത് വലിയ കാര്യമാണ്. ടെസ്റ്റ് മല്‍സരം തിരിച്ചെത്തിയതും വെസ്റ്റ് ഇന്‍ഡീസ് ജയിച്ചതും മഹത്തായ കാര്യമാണ്. വിന്‍ഡീസ് ടീം മുഴുവന്‍ ഐതിഹാസിക ശ്രമം തന്നെയാണ് കാഴ്ചവച്ചത്. അഭിനന്ദനങ്ങളെന്നു സെവാഗ് ട്വീറ്റ് ചെയ്തു.

200 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസ് ഒരു ഘട്ടത്തില്‍ മൂന്നിന് 27 റണ്‍സെന്ന നിലയിലേക്കു വീണിരുന്നു. എന്നാല്‍ ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡിന്റെ (95) വീരോചിത ഇന്നിങ്‌സ് വിന്‍ഡീസിന് മികച്ച ജയം സമ്മാനിക്കുകയായിരുന്നു. 154 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 12 ബൗണ്ടറികളുള്‍പ്പെട്ടിരുന്നു. റോസ്റ്റണ്‍ ചേസ് (37), ഷെയ്ന്‍ ഡോര്‍വിച്ച് (20) എന്നിവരും ഭേദപ്പെത്ത സംഭാവനകള്‍ നല്‍കി.

Story first published: Monday, July 13, 2020, 9:34 [IST]
Other articles published on Jul 13, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+