Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വേള്‍ഡ്കപ്പ് ഫുട്‌ബോളിന്റെ ലോക ഭാഷ പത്രങ്ങളുടെ പ്രദര്‍ശനം നടത്തി

മലപ്പുറം: മലപ്പുറത്തു വേള്‍ഡ്കപ്പ് ഫുട്‌ബോള്‍ ഫൈനലിന് മുന്നെ വിവിധ ലോക ഭാഷ പത്രങ്ങളിലൂടെ' പ്രദര്‍ശനം സംഘടിപ്പിച്ചു. മുന്നിയൂര്‍ ഗവ.യുപി സ്‌കൂള്‍ പ്രധാനാധ്യാപകനായ സുബൈര്‍ കളിയാട്ടമുക്കിന്റെ ശേഖരത്തിലുള്ള 2006 ലോകകപ്പ് ഫുട്‌ബോളിന്റെ വാര്‍ത്തകളുമായി വന്ന വിവിധ ഭാഷ പത്രങ്ങള്‍, മാഗസിനുകള്‍ എന്നിവയാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്. പ്രദര്‍ശനം ഡിഡിഇ നിര്‍മ്മല ദേവി ഉദ്ഘാടനം ചെയ്തു.

പ്രസ്‌ക്ലബ്ബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ അദ്ധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ഓണാട്ട്, ഉപ്പൂടന്‍ ഷൗക്കത്ത്, ഹണീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. സിഡ്‌നി ഒളിംപിക്‌സ് അടക്കം നേരത്തേയും വിവിധ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട് സുബൈര്‍. പ്രസ്‌ക്ലബ്ബും ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പും സംയുക്തമായിമായി ചേര്‍ന്നാണ് പ്രദശനം ഒരുക്കിയത്. ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തോടനുബന്ധിച്ചു നിരവധി മത്സരങ്ങളാണ് മലപ്പുറം ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

news

ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, ജര്‍മനി അടക്കമുള്ള ടീമുകള്‍ ലോകകപ്പില്‍നിന്നും പുറത്തായെങ്കിലും മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബിഗ് സ്‌ക്രീനുകള്‍ക്കു മുന്നില്‍ ഇപ്പോഴും നിറഞ്ഞ ആള്‍ക്കൂട്ടം തന്നെയാണ്. ഇഷ്ട ടീമില്ലെങ്കിലും മാസ്മരിക ഫുട്‌ബോള്‍ ആസ്വദിക്കാനെത്തുന്ന ഫുട്‌ബോള്‍ പ്രേമികളെയാണു ഇവിടെ കാണുന്നത്.

ഇഷ്ട ടീമുകളുടെ പേരില്‍ അവരുടെ ജേഴ്‌സിയണിഞ്ഞ് മത്സരും ലോകകപ്പ് ഫുട്‌ബോള്‍ ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചും. ഷൂട്ടൗട്ട് നടത്തിയുമെല്ലാം മത്സരങ്ങള്‍ക്കൊപ്പം ഇവിടെ ആവേശ മത്സരങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.

Story first published: Sunday, July 8, 2018, 12:52 [IST]
Other articles published on Jul 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+