Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus: ടീം ഇന്ത്യ താമസിക്കുന്നതിന് അരികിലെ ഗ്രൗണ്ടില്‍ വിമാനം തകര്‍ന്നുവീണു! സംഭവം കളി നടക്കവെ

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് അരികെയുള്ള ഗ്രൗണ്ടില്‍ ചെറു വിമാനം തകര്‍ന്നുവീണു. സിഡ്‌നി ഒളിംപിക് പാര്‍ക്കിന് സമീപത്തുള്ള ഹോട്ടലിലാണ് ഇന്ത്യന്‍ ടീം തങ്ങുന്നത്. നിലവില്‍ 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയുകയാണ് ടീം. ഇവിടെ നിന്നും ഏകദേശം 30 കിമി അകലെയുള്ള ക്രോമര്‍ഡ പാര്‍ക്കിലെ ഗ്രൗണ്ടില്‍ പ്രാദേശിക ക്രിക്കറ്റര്‍മാരും ഫുട്‌ബോളര്‍മാരും കളിച്ചു കൊണ്ടിരിക്കെയായിരുന്നു പകല്‍ സമയത്ത് വിമാനം നിയന്ത്രണം വിട്ട് തകര്‍ന്നുവീണത്.

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീം താമസിക്കുന്നതിനടുത്ത് വിമാനാപകടം
1

ഗ്രൗണ്ടിലെ ഒരു ഷെഡില്‍ കുറച്ച് പേര്‍ ഇരിപ്പുണ്ടായിരുന്നു. ഇതിനു തൊട്ടുമുകളിലൂടെയായിരുന്നു വിമാനം നിയന്ത്രണം വിട്ട് ഗ്രൗണ്ടില്‍ പതിച്ചത്. ഷെഡിനു മുകളില്‍ വിമാനം വീണിരുന്നെങ്കില്‍ പത്തിലേറെ പേര്‍ക്കു ജീവഹാനി ഉണ്ടാവുമായിരുന്നു. വിമാനം ഗ്രൗണ്ടിലേക്കു താഴ്ന്നിറങ്ങുന്നത് കണ്ടതോടെ താരങ്ങള്‍ പരിഭ്രാന്തരായി തലങ്ങും വിലങ്ങും ഓടുകയായിരുന്നു.

വിമാനം താഴേക്കു വരുന്നതു കണ്ട താന്‍ അലറി വിളിക്കുകയും ആളുകളോട് ഓടാന്‍ ആക്രോശിക്കുകയായിരുന്നുവെന്നു ക്രോമര്‍ ക്രിക്കറ്റ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ഗ്രെഗ് റോളിന്‍സ് ഒരു ഓസ്‌ട്രേലിയന്‍ മാധ്യമത്തോടു പറഞ്ഞു. ഞാന്‍ അലറി വിളിച്ചു കൊണ്ട് ഓടിയപ്പോള്‍ വിമാനം ഓടിച്ചിരുന്ന പൈലറ്റ് ഒരു വിധത്തിലാണ് ഷെഡിനു മുകളിലൂടെ വിമാനം കടത്തിയതെന്നു സ്‌കോട്ട് മാന്നിങ് പ്രതികരിച്ചു. അദ്ദേഹത്തിന്റെ അച്ഛനും കാമുകിയും ഷെഡില്‍ ഇരുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഷെഡിനു മുകളില്‍ വിമാനം പതിച്ചിരുന്നെങ്കില്‍ ചുരുങ്ങിയത് 12 പേരെിലും മരിക്കുമായിരുന്നുവെന്നു മാനിങ് പറയുന്നു.

രണ്ടു പേരാണ് തകര്‍ന്നുവീണ വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവര്‍ ഒരു ഫ്‌ളൈയിങ് സ്‌കൂളില്‍ നിന്നുള്ളവരാണെന്നാണ് വിവരം. രണ്ടു പേരും പരിക്കുകളോടെ രക്ഷപ്പെട്ടു. ആകാശമധ്യത്തില്‍ വച്ച് വിമാനത്തിന്റെ എഞ്ചിന്‍ ഓഫായിപ്പോയതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story first published: Sunday, November 15, 2020, 13:01 [IST]
Other articles published on Nov 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+