For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ഇത് ധോണിയുടെ കട്ടഫാന്‍', ഇതിഹാസത്തെ കാണാന്‍ റാഞ്ചിയിലേക്ക് നടന്നത് 1400 കിലോമീറ്റര്‍

റാഞ്ചി: ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ലക്ഷക്കണക്കിന് ആരാധകരെ നിരാശപ്പെടുത്തി 2021 ആഗസ്റ്റ് 15ന് വൈകീട്ട് 7.29നാണ് ധോണി ഇന്‍സ്റ്റഗ്രാമിലൂടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2019ലെ ഏകദിന ലോകകപ്പ് സെമിയിലാണ് വീരനായകന്‍ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചത്.

വിരമിച്ച ശേഷവും ആരാധകരുടെ സൂപ്പര്‍ ഹീറോയായി ധോണി തുടരുകയാണ്. ഇന്ത്യക്കായി 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ നേടിയ ധോണി 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ വിജയറണ്‍സിനായി പറത്തിയ സിക്‌സ് ഇന്നും ആരാധക ഹൃദയങ്ങളിലാണുള്ളത്.

ധോണിയുടെ പല തരം ആരാധകരെ ഗാലറിയിലും അല്ലാതെയും കണ്ടിട്ടുണ്ടെങ്കിലും അവരെക്കാളൊക്കെ വ്യത്യസ്തനായ കട്ടഫാനാണ് താനെന്ന് തെളിയിച്ച് അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഹരിയാനക്കാരനായ അജയ് ഗില്‍. ധോണിയുടെ കടുത്ത ആരാധകനായ അജയ്ക്ക് 18 വയസ് മാത്രമാണ് പ്രായം. ആരാധ്യതാരത്തെ കാണുന്നതിനായി ഹരിയാനയില്‍ നിന്ന് 1400 കിലോമീറ്റര്‍ നടന്ന് ധോണിയുടെ താമസസ്ഥലമായ റാഞ്ചിയിലേക്ക് എത്തിയിരിക്കുകയാണ് അജയ്. ജൂലൈ 29ന് പുറപ്പെട്ട യുവ ആരാധകന്‍ 16 ദിവസത്തെ കാല്‍നട യാത്രയിലൂടെയാണ് റാഞ്ചിയിലെത്തിയത്.

dhoni

നിലവില്‍ ഐപിഎല്ലിന്റെ 2021 സീസണിന്റെ രണ്ടാം പാദം കളിക്കുന്നതിനായി യുഎഇയിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ് ധോണി. ഇതിന്റെ ഭാഗമായി നിലവില്‍ അദ്ദേഹം ചെന്നൈയിലുണ്ട്. കഴിഞ്ഞ ദിവസം തമിഴ് സൂപ്പര്‍ താരം വിജയിയെ ധോണി കാണാനെത്തിയതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ വൈറലായിരുന്നു.

നിലവില്‍ റാഞ്ചിയിലുള്ള ഈ ധോണി ആരാധകന്‍ അദ്ദേഹത്തെ കണ്ട ശേഷം മാത്രമേ മടങ്ങുകയുള്ളൂവെന്ന് പറഞ്ഞതായി ടെലഗ്രാഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 10 മിനിറ്റെങ്കിലും ധോണിയോട് നേരിട്ട് കണ്ട് സംസാരിക്കുന്നതിനായാണ് ഇത്തരമൊരു സാഹസയാത്ര നടത്താന്‍ കാരണമെന്നാണ് അജയ് പറയുന്നത്. ബാര്‍ബറായി ജോലി നോക്കുന്ന അജയുടെ ഹെയര്‍സ്‌റ്റൈല്‍ മഞ്ഞ, ഓറഞ്ച്, കടുംനീല, ഇടം നീല എന്നീ കളറുകള്‍ പൂശിയ നിലയിലാണ്. ധോണി, മഹി എന്നീ പേരുകളും ഇദ്ദേഹം തന്റെ ഹെയര്‍സ്റ്റൈലിലൂടെ തലയില്‍ എഴുതിയിട്ടുണ്ട്. തന്റെ ആഗ്രഹം കണ്ട് ഒരു ബാര്‍ബര്‍ സൗജന്യമായി ചെയ്തത് തന്നെ ഹെയര്‍സ്റ്റൈലാണിതെന്നും അജയ് പറഞ്ഞു. ധോണിയുടെ ഒരു ഒപ്പും വാങ്ങണമെന്നാണ് ഈ യുവ ആരാധകന്റെ ആഗ്രഹം.

ധോണിയുടെ ഈ കട്ട ആരാധകന്റെ ചിത്രങ്ങളും കഥയും ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. എന്തായാലും ധോണി നാട്ടിലേക്ക് മടങ്ങിയെത്താന്‍ ഇനിയും മൂന്ന് മാസമെങ്കിലുമാവും. എന്തായാലും ധോണിയെ മനസ്സറിഞ്ഞ് ആരാധിക്കുന്ന അജയ്ക്ക് ഇതിഹാസ താരത്തെ കണ്ട് മടങ്ങാനാവുമെന്ന് തന്നെ പ്രത്യാശിക്കാം.

Story first published: Sunday, August 15, 2021, 18:41 [IST]
Other articles published on Aug 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+