Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ബില്ല്യാര്‍ഡ്‌സ് കിരീടം പങ്കജിന് തന്നെ... 22ാം തവണയും ചാംപ്യന്‍

മണ്ഡാലെ (മ്യാന്‍മര്‍): ലോക ബില്ല്യാര്‍ഡ്‌സ് ചാംപ്യന്‍ഷിപ്പിന്റെ വേദിയില്‍ വീണ്ടും ഇന്ത്യ പതാക ഉയര്‍ന്നു. ബില്ല്യാര്‍ഡ്‌സില്‍ ഇന്ത്യയുടെ ഇതിഹാസ താരമായ പങ്കജ് അഡ്വാനി ഒരിക്കല്‍ക്കൂടി ലോക കിരീടത്തില്‍ മുത്തമിട്ടു. 22ാം തവണയാണ് ഇന്ത്യന്‍ ഇതിഹാസം വിശ്വവിജയിയാവുന്നത്. കൂടാതെ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ തുടര്‍ച്ചയായി നാലാം തവണയണ് പങ്കജ് വെന്നിക്കൊടി നാട്ടിയത്. 150 അപ്പ് ഫോര്‍മാറ്റിലാണ് പങ്കജ് ലോക കിരീടം കൈക്കലാക്കിയത്.

pankaj

ആതിഥേയ താരമായ നെയ് ത്വായ് ഓയെയാണ് ഫൈനലില്‍ പങ്കജ് കീഴടക്കിയത്. കഴിഞ്ഞ തവണത്തെ ഫൈനലിന്റെ തനിയാവര്‍ത്തനം കൂടിയായിരുന്നു ഇത്തവണത്തെ കലാശപ്പോര്. തികച്ചും ഏകപക്ഷീയമായ ഫൈനലില്‍ 6-2നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. കഴിഞ്ഞ തവണയും പങ്കജ് ഇതേ സ്‌കോറിനാണ് എതിരാളിയെ മലര്‍ത്തിയടിച്ചത്.

title

മല്‍സരം കടുപ്പമേറിയതായിരുന്നുവെന്ന് 34 കാരനായ പങ്കജ് പ്രതികരിച്ചു. ഈ ഫോര്‍മാറ്റ് ജയിക്കാന്‍ അത്ര എളുമല്ല. ആര്‍ക്കും ജയിക്കാം. തുടര്‍ച്ചയായി നാലാം വര്‍ഷവും കിരീടം നേടുകയെന്നത് മഹത്തായ അനുഭവമാണെും ബെംഗളൂരു സ്വദേശിയായ പങ്കജ് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, September 15, 2019, 20:30 [IST]
Other articles published on Sep 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+