Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീന ലോകകപ്പ് യോഗ്യത ടീമിനെ പ്രഖ്യാപിച്ചു; രണ്ടുപേര്‍ പുറത്ത്

ബ്യൂണസ് ഐറിസ്: ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള അര്‍ജന്റീന ദേശീയ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍താരം ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള കളിക്കാര്‍ ടീമിലെത്തിയപ്പോള്‍ ചിലര്‍ക്ക് സ്ഥാനം ലഭിച്ചതുമില്ല. 23 അംഗ ടീമിനെയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചത്. യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ ലീഗുകളില്‍ മികച്ച പ്രകടനം നടത്തിയവര്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

ലയണല്‍ മെസ്സിക്കൊപ്പം, സെര്‍ജിയോ അഗ്യൂറോ, പാബ്ലോ ഡിബാല, ലൗട്ടാരോ മാര്‍ട്ടിനെസ് തുടങ്ങിയ കളിക്കാര്‍ ടീമിലെത്തി. ഇറ്റലിയില്‍ കൊറോണ വൈറസ് പടര്‍ന്ന പശ്ചാത്തലത്തിലും അഞ്ച് കളിക്കാര്‍ ഇറ്റാലിയന്‍ ലീഗില്‍ നിന്നും ദേശീയ ടീമിലെത്തിയിട്ടുണ്ട്. കളിക്കാര്‍ക്ക് ഉള്‍പ്പെടെ യാത്രാവിലക്കും മറ്റും നിലനില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക് ദേശീയ ടീമിനൊപ്പം ചേരാനാകുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. ഏപ്രില്‍ 3 വരെ ഇറ്റാലിയന്‍ ലീഗിലെ മത്സരങ്ങള്‍ നടത്തരുതെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. അതേസമയം, ഇന്റര്‍ മിലാന്‍ സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിയേയും പിഎസ്ജി വിങ്ങര്‍ ആഞ്ചല്‍ ഡി മരിയയേയും ടീമില്‍ ഉല്‍പ്പെടുത്തിയിട്ടില്ല. ഇരുവരും മികച്ച ഫോമില്‍ കളിക്കുന്ന താരങ്ങളാണ്.

messiargentina

യുവാന്‍ മെസ്സോ ആണ് ഗോള്‍ കീപ്പര്‍. പ്രതിരോധത്തില്‍ നെഹുവെന്‍ പെരെസ്, നിക്കോളാസ് ഒട്ടമെന്‍ഡി, റെന്‍സോ സരാവിയ, ജര്‍മന്‍ പെസെല്ല, നിക്കോളാസ് തഗ്ലിയാഫിക്കോ, ലിയനാര്‍ഡോ ബലേര്‍ഡി എന്നിവരും മധ്യനിരയില്‍ റോഡ്രിഗസ്, പലാഷ്യോസ്, റോബെര്‍ട്ടോ പെരേര, റോഡ്രിഗോ ഡി പോള്‍, മാര്‍ക്കോസ് അക്യുന, ലിയനാര്‍ഡോ പരേഡസ്, നിക്കോളാസ് ഡൊമിഗ്വെസ്, ജിയോവാനി ലോ സെല്‍സോ, അലെക്‌സിസ് മാക് അലിസ്റ്റര്‍ എന്നിവരും ടീമിലെത്തി. ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യൂറോ, ലൂക്കാസ് ഒക്കാമ്പോസ്, ലൂക്ക അലാരിയോ, നിക്കോളാസ് ഗോണ്‍സാലെസ്, പാബ്ലോ ഡിബാല, ലൗട്ടാരോ മാര്‍ട്ടിനെസ് എന്നിവര്‍ മുന്നേറ്റ നിരയിലും കളിക്കും. മാര്‍ച്ച് 26ന് ബ്യൂണസ് ഐറിസില്‍ ഇക്വഡോറുമായും 31ന് ലാ പാസില്‍ ബൊളീവിയയുമായുമാണ് അര്‍ജന്റീനയുടെ മത്സരം.

Story first published: Wednesday, March 11, 2020, 11:28 [IST]
Other articles published on Mar 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+