ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭാവിനിര്ണ്ണയിക്കുന്ന വോട്ടിങില്‍ പങ്കാളിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. ന്യൂഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് സൂപ്പര്‍താരം ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തിയത്. തന്റെ സഹോദരനൊപ്പമാണ് കോലി താരജാടകളില്ലാതെ ഗുരുഗ്രാമിലെ പോളിങ് ബൂത്തില്‍ വോട്ടിങിനെത്തിയത്.
'എല്ലാവരും വരിക, വോട്ട് ചെയ്യുക, നിങ്ങളുടെ വിലയേറിയ വോട്ട് രേഖപ്പെടുത്താന്‍ എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു' എന്ന സന്ദേശവും കൈമാറിയ കോലി വോട്ട് രേഖപ്പെടുത്തിയ ചിത്രം സഹിതം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
വനിത ടി20 ചലഞ്ച്: അവസാന പന്തില്‍ ത്രില്ലിങ് ജയം, സൂപ്പര്‍നോവാസിന് ഇരട്ട കിരീടം
Voting is your right and responsibility towards nation building. Go vote. @ecisveep #GotInked pic.twitter.com/DVHY1r4WnA
— Virat Kohli (@imVkohli) May 12, 2019