Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരം പൗളോ റോസി അന്തരിച്ചു, 1982 ലോകകപ്പിലെ ഹീറോ

റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗളോ റോസി (64) അന്തരിച്ചു. ഇറ്റാലിയന്‍ ടിവി ചാനലായ റായ് സ്‌പോര്‍ട്ടാണ് അദ്ദേഹത്തിന്റെ മരണ വിവരം പുറത്തുവിട്ടത്. എന്നാല്‍ മരണ കാരണം എന്താണെന്ന് വ്യക്തമല്ല. 1982ലെ ഇറ്റലി ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ടീമിനെ നയിച്ച റോസിയായിരുന്നു. പൗളോയുടെ മരണ വാര്‍ത്ത സ്ഥിരീകരിച്ച് അദ്ദേഹത്തിന്റെ ഭാര്യ കാപെല്ലിറ്റി ഫെഡറിക്ക അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ചിരുന്നു. എന്നാല്‍ ഇവരും മരണ കാരണം വ്യക്തമാക്കിയിട്ടില്ല.

1982ല്‍ സ്‌പെയിനില്‍ നടന്ന ലോകകപ്പിലൂടെയാണ് പൗളോ സൂപ്പര്‍ താരമായി വളരുന്നത്. അന്ന് ഫൈനലില്‍ ജര്‍മനിയെ 3-1ന് തോല്‍പ്പിച്ചാണ് ഇറ്റലി ലോകകപ്പ് നേടിയത്. അന്ന് ഇറ്റലിക്കായി ആദ്യ ഗോള്‍ നേടിയത് പൗളോയായിരുന്നു. ഇതേ ലോകകപ്പില്‍ ബ്രസീലിനെ ഇറ്റലി 3-2ന് തോല്‍പ്പിച്ചപ്പോള്‍ ഹാട്രിക്കുമായി തിളങ്ങിയത് പൗളോയായിരുന്നു. ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയ പൗളോ ഇതേ വര്‍ഷം ബാലന്‍ദ്യോറും സ്വന്തമാക്കിയിരുന്നു.

കരിയറില്‍ ഒത്തുകളിക്ക് മൂന്ന് വര്‍ഷത്തെ വിലക്ക് നേരിട്ട താരമാണ് പൗളോ. 1982ന് ശേഷം ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. പരാഗ്വെയോട് ഇറ്റലി 2-2 സമനില നേരിട്ട മത്സരത്തിലാണ് അദ്ദേഹം ഒത്തുകളിച്ചുവെന്ന ആരോപണം ഉയരുന്നതും വിലക്ക് നേരിടുന്നതും. ഒത്തുകളി നിഷേധിച്ച പൗളോയുടെ ശിക്ഷ രണ്ട് വര്‍ഷമായി പിന്നീട് കുറച്ചു. ശേഷം 25ാം വയസില്‍ യുവന്റസിലൂടെയാണ് അദ്ദേഹം തിരിച്ചുവരവ് നടത്തിയത്.

paolorossi

തന്റെ ഫുട്‌ബോള്‍ ജീവിതത്തില്‍ ഇറ്റലിക്കുവേണ്ടി മാത്രമാണ് അദ്ദേഹം കളിച്ചത്. ഇറ്റലിക്ക് പുറത്തുള്ള ഒരു ക്ലബ്ബിനുവേണ്ടി പോലും അദ്ദേഹം കളിച്ചില്ല. യുവന്റസിനൊപ്പം രണ്ട് സീരി എ കിരീടം നേടിയ പൗളോ 1984ല്‍ യുവന്റസിനെ യൂറോപ്യന്‍ കപ്പ് നേടുന്നതിനും സഹായിച്ചു. എസി മിലാനുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. പൗളോയുടെ മരണ വാര്‍ത്തയില്‍ അനുശോചനം രേഖപ്പെടുത്തി നിരവധിയാളുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.

മുന്‍ അര്‍ജന്‍ീന പരിശീലകന്‍ അലജാന്ദ്രോ സബേലയും (66) അന്തരിച്ചു. 2014ലെ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് തന്ത്രം ഓതിയത് സബേലയായിരുന്നു. അന്ന് ടീമിനെ ഫൈനലിലെത്തിക്കാന്‍ സബേലക്ക് സാധിച്ചിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.ഹൃദ് രോഗത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കരിയറില്‍ റിവര്‍ പ്ലേറ്റ്,ഷെഫീല്‍ഡ് യുണൈറ്റഡ്,ലീഡ് യുണൈറ്റഡ് തുടങ്ങിയ ടീമുകള്‍ക്കുവേണ്ടിയും കളിച്ച അദ്ദേഹം അര്‍ജന്റീനയ്ക്കായി 8 മത്സരവും കളിച്ചു.

Story first published: Thursday, December 10, 2020, 10:17 [IST]
Other articles published on Dec 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+