For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോലി ഒന്നാമത്,സച്ചിന്‍ പിന്നില്‍; സാമൂഹ്യ മാധ്യമങ്ങളിലെ സൂപ്പര്‍ ക്രിക്കറ്റ് താരങ്ങള്‍ ഇവര്‍

ന്യൂഡല്‍ഹി: ആരാധകകരുടെ ഇഷ്ട ക്രിക്കറ്റ് താരങ്ങളില്‍ പലരും സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്.തങ്ങളുടെ ഇഷ്ടതാരങ്ങളുടെ ഓരോ വാക്കിനെയും ഓരോ ചിത്രത്തേയും ആവേശത്തോടെയാണ് ആരാധകര്‍ വരവേല്‍ക്കുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ ആധുനിക ജനതയുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള 10 ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.


മുന്നില്‍ വിരാട് കോലി

മുന്നില്‍ വിരാട് കോലി

ആധൂനിക ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്ക് ഉടമയാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലി. കളത്തിനകത്ത് റെക്കോഡുകള്‍ വെട്ടിപ്പിടിക്കുന്ന കോലിക്കാണ് ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും കൂടുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഫോളോവേഴ്‌സ് ഉള്ളത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ 107.2 ദശലക്ഷം ആളുകളാണ് ഫോളോ ചെയ്യുന്നത്. ഇതില്‍ 39.2 ശതമാനവും ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സാണ്.

രണ്ടാം സ്ഥാനത്ത് സച്ചിന്‍

രണ്ടാം സ്ഥാനത്ത് സച്ചിന്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.74.6 ദശലക്ഷം ഫോളോവേഴ്‌സാണ് സച്ചിനുള്ളത്. ഇതില്‍ 30 ദശലക്ഷവും ട്വിറ്റര്‍ ഫോളോവേഴ്‌സും 28 ദശലക്ഷം ഫേസ്ബുക്ക് ഫോളോവേഴ്‌സുമാണ്.16.5 ദശലക്ഷം ആളുകള്‍ ഇന്‍സ്റ്റഗ്രാമിലും ഫോളോ ചെയ്യുന്നുണ്ട്.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ആദ്യ മത്സരത്തില്‍ ജയവുമായി പിവി സിന്ധു

ക്യാപ്റ്റന്‍ കൂളും ഹിറ്റ്മാനും

ക്യാപ്റ്റന്‍ കൂളും ഹിറ്റ്മാനും

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി പട്ടികയില്‍ മൂന്നാം സ്ഥാനത്തും നിലവിലെ ഇന്ത്യയുടെ ഉപനായകന്‍ രോഹിത് ശര്‍മ നാലാം സ്ഥാനത്തുമാണ്.43.6 ദശലക്ഷം ആളുകളാണ് സാമൂഹ്യ മാധ്യമത്തില്‍ ധോണിയെ പിന്തുടരുന്നത്.ഇതില്‍ 20.5 ദശലക്ഷം ആളുകളും ഫേസ്ബുക്ക് ഫോളോവേഴ്‌സാണ്.ധോണി മകള്‍ സിവയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വലിയ പ്രചാരമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. നാലാം സ്ഥാനത്തുള്ള രോഹിത് ശര്‍മയ്ക്ക്് 14.7 ദശലക്ഷം ഫോളോവേഴ്‌സാണ് ട്വിറ്ററിലുള്ളത്.ഫേസ്ബുക്കി്ല്‍ മാത്രം 11 ദശലക്ഷം ആളുകളാണ് രോഹിതിനെ പിന്തുടരുന്നത്.

ചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യ, വിരാട് കോലിയെ കാത്ത് റെക്കോര്‍ഡുകളുടെ കൂമ്പാരം

റെയ്‌നയും യുവരാജും

റെയ്‌നയും യുവരാജും

ഇന്ത്യന്‍ ടീമിന് പുറത്തുള്ള സുരേഷ് റെയ്‌നയും വിരമിച്ച യുവരാജ് സിങും എന്നും സാമൂഹ്യ മാധ്യമങ്ങളിലെ താരങ്ങളാണ്. ട്വന്റി20യില്‍ മികച്ച റെക്കോഡുകളുള്ള റെയ്‌നയ്ക്ക് 28.8 ദശലക്ഷം ഫോളോവേഴ്‌സുണ്ട്. 2011ലോകകപ്പ് ഹീറോ യുവരാജ് സിങിന് 26.2 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്.ഫേസ്ബുക്കില്‍ 14 ദശലക്ഷം ഫോളോവേഴ്‌സുമുണ്ട്. 20.3 ദശലക്ഷം ഫോളേവേഴ്‌സുമായി ഹര്‍ഭജന്‍ സിങും 18.8 മില്യണ്‍ ഫോളോവേഴ്‌സുമായി ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്,17.8 മില്യണ്‍ ഫോളോവേഴ്‌സുമായി ശിഖര്‍ ധവാന്‍, 15 മില്യണ്‍ ഫോളോവേഴ്‌സുമായി വിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ എന്നിവരാണ് പട്ടികയിലെ ആദ്യ 10ല്‍ ഇടമുള്ള മറ്റ് താരങ്ങള്‍.


Story first published: Thursday, August 22, 2019, 9:05 [IST]
Other articles published on Aug 22, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+