റെക്കോര്‍ഡ് തിരുത്താന്‍ ശ്രമം, ജെസ്സിക്ക് ദാരുണ അന്ത്യം... വനിതാ റേസിങ് സ്റ്റാര്‍ ഇനിയില്ല

ലോസ് ആഞ്ചലസ്: ലോകത്തിലെ ഏറ്റവും വേഗതയേറിയ ഫോര്‍ വീലര്‍ വനിതാ താരമെന്നറിയപ്പെടുന്ന അമേരിക്കയുടെ ജെസ്സി കോംബ്‌സിനു അപകടത്തില്‍ ദാരുണ മരണം. സ്വന്തം പേരിലുള്ള റെക്കോര്‍ഡ് തിരുത്താനുള്ള ശ്രമത്തിനിടെയാണ് ജെസ്സിയുടെ കാര്‍ അപകടത്തില്‍പ്പെട്ടതെന്നു പോലീസ് അറിയിച്ചു. സംഭവസ്ഥലത്തു വച്ചു തന്നെ ജെസ്സിയുടെ മരണം സംഭവിക്കുകയായിരുന്നു.
2013ലാണ് മണിക്കൂറില്‍ 641 കിമി (398 മൈല്‍) വേഗതയില്‍ കാറോടിച്ച് ലോകത്തിലെ ഏറ്റവും വേഗമേറിയ ഫോര്‍ വീലര്‍ വനിതാ താരമെന്ന ലോക റെക്കോര്‍ഡ് 39 കാരിയായ ജെസ്സി സ്വന്തം പേരില്‍ കുറിച്ചത്. ഈ റെക്കോര്‍ഡ് തിരുത്താനുള്ള താരത്തിന്റെ ശ്രമമാണ് മരണത്തില്‍ കലാശിച്ചത്. അപകടകാരണം എന്താണെന്ന് അറിയില്ലെന്നും ജെസ്സിയുടെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
മെക്കാനിക്ക് കൂടിയായ ജെസ്സി 1976ല്‍ അമേരിക്കയുടെ കിറ്റി ഒനീല്‍സ് സ്ഥാപിച്ച ലോകത്തിലെ ഏറ്റവും വേഗമേറിയ വനിതയെന്ന ലോക റെക്കോര്‍ഡ് തകര്‍ക്കുമെന്ന് വെല്ലുവിളിച്ചിരുന്നു. മണിക്കൂറില്‍ 512 മൈല്‍ വേഗതയില്‍ വാഹനമോടിച്ചായിരുന്നു കിറ്റി അന്നു റെക്കോര്‍ഡിട്ടത്. അന്നു മൂന്നു ടയറുകളുള്ള വാഹനമോടിച്ചായിരുന്നു താരം ചരിത്രം കുറിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications