Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ അഭിമാനം, ചാനുവിന്റെ മെഡല്‍ നേട്ടം ആഘോഷമാക്കി കുടുംബവും സുഹൃത്തുക്കളും നാടും

ടോക്കിയോ ഒളിംപിക്‌സില്‍ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേട്ടവുമായി ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് മീരാബായ് ചാനു. മണിപ്പൂര്‍ ഇംഫാല്‍ സ്വദേശിയായ ചാനുവിന്റെ മെഡല്‍ നേട്ടം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് കുടുംബവും സുഹൃത്തുക്കളും നാടും. 21 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ ഭാരോദ്വഹനത്തില്‍ വീണ്ടും ഒരു മെഡല്‍ സ്വന്തമാക്കുന്നത്.

ടോക്കിയോ ഒളിംപിക്‌സില്‍ ആ അഭിമാനനേട്ടം ചാനു സ്വന്തമാക്കുമ്പോള്‍ കുടുംബത്തിനൊപ്പം സുഹൃത്തുക്കളും അയല്‍വാസികളും ഒത്തുകൂടി ആഘോഷമാക്കി മാറ്റി. ടെലിവിഷനില്‍ ചാനുവിന്റെ മത്സരം തത്സമയം കാണുമ്പോള്‍ എല്ലാവരും പ്രാര്‍ഥനയിലായിരുന്നു. ഒടുവില്‍ ചാനു മെഡല്‍ നേട്ടവുമായി രാജ്യത്തിന്റെ അഭിമാനമായി മാറിയപ്പോള്‍ ഒത്തുകൂടിയവരെല്ലാം ഒന്നിച്ച് ആഘോഷമാക്കി മാറ്റി.

mirabaichanu

ഞങ്ങള്‍ ഇന്ന് വളരെ സന്തോഷവന്‍മാരാണ്. ഇത് അവളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. ഇന്ത്യയും മണിപ്പൂരും അവളെക്കുറിച്ച് അഭിമാനിക്കുന്നു- ഇംഫാലിലുള്ള ചാനുവിന്റെ ബന്ധു മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ടാംദിനത്തില്‍ വനിതകളുടെ ഭാരോദ്വഹനത്തില്‍ 49 കി.ഗ്രാമില്‍ മത്സരിച്ചാണ് ചാനു വെള്ളി മെഡല്‍ നേടിയത്. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ചാനു സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആര്‍ക്ക് ജെര്‍ക്കില്‍ 115 കിലോയും ഉയര്‍ത്തി. ആദ്യ ശ്രമത്തില്‍ സ്‌നാച്ചില്‍ 84 കിലോയും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 110 കിലോയുമാണ് ചാനു ഉയര്‍ത്തിയത്.

ഈയിനത്തില്‍ ഇന്ത്യയുടെ ഏക താരമായിരുന്നു ചാനു. 2000ത്തിലെ സിഡ്‌നി ഗെയിംസില്‍ 69 കിലോഗ്രാം വിഭാഗത്തില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയതിനു ശേഷം ഭാരോദ്വഹനത്തില്‍ ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു. നേരത്തെ, ലോക ചാംപ്യന്‍ഷിപ്പില്‍ സ്നാച്ച്, ക്ലീന്‍ ആന്റ് ജെര്‍ക്കിലായി ആകെ 205 കിഗ്രാം ഉയത്തിയ ചാനു വെങ്കലം സ്വന്തമാക്കിയിരുന്നു. ഈ പ്രകടനമാണ് ചാനുവിന് ഒളിംപിക്സ് യോഗ്യത സമ്മാനിച്ചത്.

Story first published: Saturday, July 24, 2021, 19:29 [IST]
Other articles published on Jul 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+