Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

12 വര്‍ഷത്തെ കാത്തിരിപ്പ്, ഷുമി ഈസ് ബാക്ക്!! റേസിങ് ട്രാക്കിലേക്കല്ല, ജീവിതത്തിലേക്ക്

വേഗതയുടെ രാജകുമാരനെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ജര്‍മനിയുടെ ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കറിനെ (Michael Schumacher) കുറിച്ച് ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സ്‌കീയിങിനിടെ തലയ്ക്കു സാരമായി പരിക്കേറ്റ ശേഷം കിടപ്പിലായിരുന്ന അദ്ദേഹം ഇപ്പോള്‍ ജീവിതത്തിലേക്കു പതിയെ മടങ്ങി വരികയാണ്.

12 വര്‍ഷത്തോളമായി കിടപ്പിലായിരുന്ന ഷുമി ഇപ്പോള്‍ ഇരിക്കാന്‍ തുടങ്ങിയെന്ന സന്തോഷകരമായ കാര്യമാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫോക്‌സ് സ്‌പോര്‍ട്‌സിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ഷുമാക്കറുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഏഴു തവണ ലോക ചാംപ്യനായ അദ്ദേഹം കിടക്കയില്‍ നിന്നും എഴുന്നേറ്റ് കഴിഞ്ഞതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

Michael Schumacher

പരിക്കേറ്റത് എപ്പോള്‍?

2015ല്‍ ഫ്രാന്‍സില്‍ വച്ച് സ്‌കീയിങിനിടെയാണ് അപകടത്തില്‍ പെട്ട് മൈക്കല്‍ ഷുമാക്കറുടെ തലയ്ക്കു സാരമായി പരിക്കേല്‍ക്കുന്നത്. ഇതോടെ അദ്ദേഹം പൂര്‍ണമായും കിടപ്പിലാവുകുയും ചെയ്തു. അതിനു ശേഷം കുടുംബത്തിന്റെ നിരീണത്തില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു ഷുമി. പക്ഷെ വര്‍ഷങ്ങളോളം അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതിയൊന്നുമില്ലായിരുന്നു.

ചികില്‍സ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം ഷുമാക്കറുടെ കുടുബം രഹസ്യമാക്കി വച്ചതിനാല്‍ പിന്നീട് അദ്ദേഹത്തെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും പുറം ലോകമറിഞ്ഞതുമില്ല. ഫോര്‍മുല വണ്‍ ഇതിഹാസം ഇനിയൊരിക്കലം സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തില്ലെന്നു ആരാധകരും ആശങ്കപ്പെട്ടിരുന്നു.

എന്നാല്‍ ഇപ്പോഴിതാ അവരെ ആവേശത്തിലാക്കിയാണ് ഷുമാക്കറിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ജെനീവ തടാകത്തിന് അരികെയുള്ള മയോര്‍ക്കയിലെ വീട്ടിലാണ് ഇദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത്. ഷുമാക്കറിന് ഇപ്പോള്‍ വീല്‍ചെയറില്‍ ഇരിക്കാനും വീടിനകത്തു കൂടി സഞ്ചരിക്കാനും കഴിയുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടിലുള്ളത്.

ഷുമാക്കറുടെ ആരോഗ്യ സ്ഥിതി

ഭാര്യ കൊറീയുടെയും മെഡിക്കല്‍ സംഘത്തിന്റെയും നിരന്തരമായ പരിചരണം മൈക്കല്‍ ഷുമാക്കറിന് വീട്ടില്‍ വച്ച് നല്‍കി വരികയാണ്. സംസാരിക്കാനോ, കൈകാലുകള്‍ ചലിപ്പിക്കാനോ സാധിക്കാത്തതിനാല്‍ ഷുമാക്കര്‍ കണ്ണു ചിമ്മിയാണ് ആശയവിനിമയം നടത്തിയിരുന്നതെന്നു നേരത്തേ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

പക്ഷെ പുതിയ അപ്‌ഡേറ്റ് പ്രകാരം ഇക്കാര്യത്തില്‍ ഏറെ പുരോഗതിയുണ്ടായെന്നാണ് വ്യക്തമാവുന്നത്. തനിക്കു ചുറ്റും നടക്കുന്ന ചില കാര്യങ്ങളെല്ലാം അദ്ദേഹത്തിന് മനസ്സിലാവുന്നുണ്ട്. എങ്കിലും എല്ലാ കാര്യങ്ങളും മനസിലാവുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ ഷുമാക്കര്‍ പൊതുജന മധ്യത്തില്‍ പ്രത്യക്ഷപ്പെടുമെന്നു പല തവണ അഭ്യൂഹങ്ങള്‍ വന്നിരുന്നെങ്കിലും അതൊരിക്കലും സംഭവിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. മകള്‍ ജീന മരിയയയുടെ വിവാഹത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നായിരുന്നു രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇവയൊന്നും നടന്നതുമില്ല.

Story first published: Thursday, January 29, 2026, 10:53 [IST]
Other articles published on Jan 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+