Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫോര്‍മുല വണ്ണിലും കൊവിഡ്, സെര്‍ജിയോ പെരസിന് രോഗം സ്ഥിരീകരിച്ചു

ലണ്ടന്‍: ഫോര്‍മുല വണ്‍ കാര്‍ റേസിലും ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. റേസിങ് പോയിന്റ് ടീമിന്റെ മെക്‌സിക്കന്‍ ഡ്രൈവറായ സെര്‍ജിയോ പെരസിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാമാരിയെ തുടര്‍ന്ന് വൈകിയാണ് ഈ സീസണിലെ എഫ് വണ്‍ മല്‍സരങ്ങള്‍ ആരംഭിച്ചത്. ജൂലൈയുടെ തുടക്കത്തിലായിരുന്നു സീസണിലെ ആദ്യത്തെ റേസ്.

1

കൊവിഡ് പിടിപെട്ടതോടെ ഈയാഴ്ച നടക്കാനിരിക്കുന്ന ബ്രിട്ടീഷ് ഗ്രാന്റ്പ്രീയില്‍ നിന്നു പെരസ് പിന്‍മാറിയിട്ടുണ്ട്. പെരസ് സ്വയം ഐസൊലേഷനില്‍ പോയതായും താരത്തിന്റെ വൈറസ് ബാധ റേസില്‍ വലിയ പ്രത്യാഘ്യാതമുണ്ടാക്കില്ലെന്നും എഫ് വണ്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബ്രിട്ടീഷ് ഗ്രാന്റ്പ്രീയുടെ സംഘാടകര്‍, പ്രാദേശിക ആരോഗ്യ അധികാരികള്‍, ഫിയയുടെ കൊവിഡ്-19 പ്രതിനിധി എന്നിവരുടെ നിര്‍ദേശപ്രകാരംല മതിയായ മുന്‍കരുതലുകള്‍ സ്വീകരിച്ചു കഴിഞ്ഞു. സെര്‍ജിയോയുമായി ബന്ധം പുലര്‍ത്തിയവരെയെല്ലാം ക്വാറന്റീനിലേക്കു മാറ്റിയിട്ടുണ്ടെന്നും എഫ് വണ്‍ വിശദമാക്കി.

പെരസ് ശാരീരികമായി നല്ല അവസ്ഥയിലാണെന്നും നല്ല സ്പിരിറ്റിലാണ് ഇതിനെ കാണുന്നതെന്നും റേസിങ് പോയിന്റ് ടീം വ്യക്തമാക്കി. സെര്‍ജിയോ എത്രയും വേഗത്തില്‍ രോഗമുക്തനായി തിരിച്ചുവരട്ടെയെന്ന് ടീം മുഴുവന്‍ ആശംസിക്കുന്നു. ഉടന്‍ തന്നെ റേസിങ് ട്രാക്കിലേക്ക് അദ്ദേഹത്തെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണെന്നും ടീം അറിയിച്ചു. കര്‍ശനമായ കൊവിഡ് പെരുമാറ്റച്ചട്ടങ്ങളോടെയാണ് ഫോര്‍മുല വണ്ണിലെ പുതിയ സീസണ്‍ നടക്കുന്നത്.

Story first published: Friday, July 31, 2020, 8:37 [IST]
Other articles published on Jul 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+