ഓസ്റ്റിന്‍: അഞ്ചാം ലോകക്കിരീടത്തിന് ലൂയിസ് ഹാമില്‍റ്റണിന് കാത്തിരിക്കണം. യുഎസ് ഗ്രാന്റ്പ്രിക്‌സില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് സീസണിലെ മൂന്ന് ഗ്രാന്റ്പ്രിക്‌സുകള്‍ ബാക്കിനില്‍ക്കേ ലോകക്കിരീടം സ്വന്തമാക്കാമെന്ന മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് മോഹത്തിന് നേരിയ തിരിച്ചടി നേരിട്ടത്.
ഒന്നാം ഏകദിനം: ഖയാസ് മികവില്‍ ബംഗ്ലാദേശിന് ജയം; തകര്‍ത്തത് സിംബാബ്‌വെയെ
യുഎസ് ഗ്രാന്റ്പ്രിക്‌സില്‍ ഫെറാരിയുടെ ഫിന്‍ലാന്‍ഡ് ഡ്രൈവര്‍ കിമി റൈക്കോണനാണ് കിരീടം ചൂടിയത്. റെഡ്ബുള്ളിന്റെ ഹോളണ്ട് ഡ്രൈവര്‍ മാക്‌സ് വെര്‍സ്റ്റാപ്പെന്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ലോകക്കിരീട റേസില്‍ രണ്ടാമതുള്ള ഫെറാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന് യുഎസില്‍ നാാലം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

ഇനി സീസണില്‍ മൂന്ന് റേസുകളാണ് ബാക്കിയുള്ളത്. നിലവില്‍ 346 പോയിന്റുമായി ഹാമില്‍റ്റണ്‍ ഇത്തവണയും ലോകക്കിരീടം ഏതാണ്ട് ഉറപ്പാക്കി കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള വെറ്റലിന് 276 പോയിന്റ് മാത്രമാണുള്ളത്.