Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ഏകദിനം: ഖയാസ് മികവില്‍ ബംഗ്ലാദേശിന് ജയം; തകര്‍ത്തത് സിംബാബ്‌വെയെ

ധക്ക: സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ ബംഗ്ലാദേശിന് ജയം. ഓപ്പണര്‍ ഇംറുല്‍ ഖയാസിന്റെ (144) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ആതിഥേയര്‍ക്ക് വിജയം നേടിക്കൊടുത്തത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഖയാസിന്റെ സെഞ്ച്വറി മികവില്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റിന് 271 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.

റണ്‍ചേസോ? രോഹിത്ത് ഒപ്പമുണ്ടെങ്കില്‍ വളരെ സിംപിള്‍... ഹിറ്റ്മാനെ പ്രശംസിച്ച് കോലി
140 പന്തില്‍ 13 ബൗണ്ടറിയും എട്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് ഖയാസിന്റെ ഇന്നിങ്‌സ്. കരിയറിലെ മൂന്നാം ഏകദിന സെഞ്ച്വറിയും ഖയാസിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറുമാണിത്. മുഹമ്മദ് സെയ്ഫുദ്ദീന്‍ 50 റണ്‍സെടുത്തു. സിംബാബ്‌വെയ്ക്കായി കെയ്ല്‍ ജാര്‍വിസ് നാലും തെന്‍ഡായ് ചറ്റാര മൂന്നും വിക്കറ്റ് വീഴ്ത്തി.

first odi bangladesh beat zimbabwe

മറുപടിയില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 243 റണ്‍സെടുക്കാനെ സിംബാബ്‌വെയ്ക്ക് കഴിഞ്ഞുള്ളൂ. 50 റണ്‍സെടുത്ത സീന്‍ വില്ല്യംസാണ് സിംബാബ്‌വെയുടെ ടോപ്‌സ്‌കോറര്‍. ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ മിറാസ് മൂന്നും നാസ്മുല്‍ ഇസ്ലാം രണ്ടും വിക്കറ്റ് വീഴ്ത്തി. ഖയാസാണ് മാന്‍ ഓഫ് ദി മാച്ച്. വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം ഏകദിനം ബുധനാഴ്ച അരങ്ങേറും.

Story first published: Monday, October 22, 2018, 13:07 [IST]
Other articles published on Oct 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+