For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റണ്‍ചേസോ? രോഹിത്ത് ഒപ്പമുണ്ടെങ്കില്‍ വളരെ സിംപിള്‍... ഹിറ്റ്മാനെ പ്രശംസിച്ച് കോലി

രണ്ടു പേരും ആദ്യ ഏകദിനത്തില്‍ സെഞ്ച്വറി നേടിയിരുന്നു

By Manu
ഹിറ്റ്മാനെ പ്രശംസിച്ച് കോലി | Oneindia Malayalam

ഗുവാഹത്തി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ എട്ടു വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ടീം ഇന്ത്യ ആഘോഷിച്ചത്. 300 റണ്‍സിനു മുകളില്‍ വിജയലക്ഷ്യമാണ് വിന്‍ഡീസ് നല്‍കിയതെങ്കിലും ഒരു വെല്ലുവിളിയുമില്ലാതെ ഇന്ത്യ റണ്‍ ചേസ് ചെയ്ത് കളി വരുതിയിലാക്കുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ഉപനായകന്‍ രോഹിത് ശര്‍മയുടെയും ഇടിവെട്ട് സെഞ്ച്വറികളാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.

മല്‍സരശേഷം രോഹിത്തിന്റെ ഇന്നിങ്‌സിനെ പ്രശംസിക്കാന്‍ കോലി മറന്നില്ല. രണ്ടാം വിക്കറ്റില്‍ രോഹിത്തും കോലിയും ചേര്‍ന്നെടുത്ത 246 റണ്‍സാണ് ഇന്ത്യന്‍ ജയത്തിന് അടിത്തറയിട്ടത്.

രോഹിത്തുണ്ടെങ്കില്‍ ഒരു വിഷയമല്ല

രോഹിത്തുണ്ടെങ്കില്‍ ഒരു വിഷയമല്ല

വളരെ മികച്ച ജയമാണ് ആദ്യ മല്‍സരത്തില്‍ ഇന്ത്യ നേടിയത്. 320 റണ്‍സിനു മുകളില്‍ ചേസ് ചെയ്തു വിജയിക്കുക എളുപ്പമല്ല. വലിയൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാല്‍ മാത്രമേ ഇത്രയും ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ സാധിക്കുകയുള്ളൂ.
രോഹിത്തിനൊപ്പം വലിയൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ തനിക്കു സാധിച്ചു. ഇത് തന്നെയാണ് ഇന്ത്യയുടെ വിജയത്തിനു പിന്നില്‍. രോഹിത് ക്രീസില്‍ ഒപ്പമുണ്ടെങ്കില്‍ റണ്‍ചേസ് ഒരു വെല്ലുവിളിയല്ലെന്നും കോലി ചൂണ്ടിക്കാട്ടി. രോഹിത്തിനെപ്പോലെ തന്നെ ശിഖര്‍ ധവാനും മല്‍സരം ജയിപ്പിക്കാന്‍ മിടുക്കനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മികച്ച ഇന്നിങ്‌സെന്ന് കോലി

മികച്ച ഇന്നിങ്‌സെന്ന് കോലി

മല്‍സരത്തില്‍ കോലിയാണ് ആദ്യം സെഞ്ച്വറി തികച്ചത്. തുടക്കം മുതല്‍ അറ്റാക്കിങ് മൂഡിലായിരുന്ന ഇന്ത്യന്‍ നായകന്‍ ഒരു ബൗളര്‍മാരെയും വെറുതെവിട്ടില്ല. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും കോലിക്കായിരുന്നു.
വളരെ ആസ്വദിച്ച് കളിച്ച ഇന്നിങ്‌സായിരുന്നു ഇത്. ഇതേ ശൈലിയില്‍ തന്നെ താന്‍ മല്‍സരത്തില്‍ കളിക്കുമെന്ന് രോഹിത്തിനോട് തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു. ടീമിനെ ജയിപ്പിക്കാനുള്ള ചുമതല അദ്ദേഹത്തെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നുവെന്നും കോലി വിശദമാക്കി

കൂട്ടുകെട്ടുകള്‍ നിര്‍ണായകം

കൂട്ടുകെട്ടുകള്‍ നിര്‍ണായകം

ഏകദിനത്തില്‍ മല്‍സരങ്ങള്‍ ജയിക്കണമെങ്കില്‍ മികച്ച കൂട്ടുകെട്ടുകള്‍ കൂടിയേ തീരൂവെന്ന് കോലി അഭിപ്രായപ്പെട്ടു. താന്‍ പുറത്തായി മടങ്ങിയപ്പോള്‍ തന്റെ റോള്‍ രോഹിത്തും രോഹിത്തിന്റെ റോള്‍ അമ്പാട്ടി റായുഡുവും ഏറ്റെടുത്തതായി കോലി പറഞ്ഞു. ഇത്തരത്തില്‍ ഒരാള്‍ പുറത്തായാല്‍ ഈ റോള്‍ ക്രീസിലുള്ളവര്‍ ഏറ്റെടുത്താല്‍ മാത്രമേ ഏകദിനത്തില്‍ ജയിക്കാന്‍ കഴിയുകയുള്ളൂവെന്നും ഇന്ത്യന്‍ നായകന്‍ ചൂണ്ടിക്കാട്ടി.

ബൗളര്‍മാരെ കുറ്റപ്പെടുത്തിയില്ല

ബൗളര്‍മാരെ കുറ്റപ്പെടുത്തിയില്ല

300ലേറെ റണ്‍സ് വിട്ടുകൊടുത്തെങ്കിലും തന്റെ ബൗളര്‍മാരെ കുറ്റപ്പെടുത്താന്‍ കോലി തയ്യാറായില്ല. അവസാന ഓവറുകളില്‍ കൂടുതല്‍ മികച്ച രീതിയില്‍ പന്തെറിയാന്‍ ബൗളര്‍മാര്‍ ശ്രമിക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വളരെ മികച്ച രീതിയിലാണ് വിന്‍ഡീസ് ബാറ്റ് ചെയ്തത്. ഇത്തരം സമയങ്ങൡ ബാറ്റ്‌സ്മാന്‍മാരെ പിടിച്ചുനിര്‍ത്തുക എളുപ്പമല്ല. ഡെത്ത് ഓവറുകൡ കുറച്ചു കൂടി നിയന്ത്രണം കാണിച്ചിരുന്നെങ്കില്‍ വിന്‍ഡീസ് സ്‌കോര്‍ കുറയ്ക്കാന്‍ കഴിയുമായിരുന്നു. ഇതില്‍ നിന്നും പാഠമുള്‍ക്കൊള്ളുകയാണ് വേണ്ടതെന്നും കോലി വിശദമാക്കി.

Story first published: Monday, October 22, 2018, 12:53 [IST]
Other articles published on Oct 22, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+