Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Formula One: മൂന്നു റേസുകള്‍ ഉപേക്ഷിച്ചു! ആദ്യത്തെ എട്ടു റേസുകള്‍ക്ക് കാണികളെ അനുവദിക്കില്ല

ന്യൂയോര്‍ക്ക്: കൊറൊണവൈറസ് മഹാമാരിയെ തുടര്‍ന്ന് ഫോര്‍മുല വണ്ണിന്റെ പുതിയ സീസണിലെ മൂന്നു റേസുകള്‍ റദ്ദാക്കി. ജപ്പാന്‍, സിംഗപ്പൂര്‍, അസെര്‍ബെയ്ജാന്‍ എന്നീവിടങ്ങളില്‍ നടക്കാനിരുന്ന റേസുകളാണ് വേണ്ടെന്നു വച്ചത്. എങ്കിലും പുനര്‍ ക്രമീകരിച്ച ശേഷം 18 റേസുകളെങ്കിലും ഈ സീസണില്‍ നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫോര്‍മുല വണ്‍ ഭരണസമിതി. ആദ്യത്തെ എട്ടു റേസുകളുടെ കാര്യത്തില്‍ ഇതിനകം തീരുമാനമെടുത്തു കഴിഞ്ഞു. ജൂലൈ തുടക്കത്തില്‍ ഓസ്ട്രിയയില്‍ നടക്കുന്ന ഡബിള്‍ ഹെഡ്ഡറോടെയായിരിക്കും പുതിയ സീസണ്‍ ആരംഭിക്കുന്നത്.

1

ജൂണ്‍ ഏഴിനായിരുന്നു അസെര്‍ബെയ്ജാന്‍ റേസ് നടക്കേണ്ടിയിരുന്നത്. ഈ റേസ് പുനര്‍ ക്രമീകരിക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. സിംഗപ്പൂര്‍ ഗ്രാന്റ്പ്രി സപ്തംബര്‍ 20നായിരുന്നു. ഈ രണ്ടു റേസുകളും സ്ട്രീറ്റ് സര്‍ക്യൂട്ടിലായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇവ തയ്യാറാക്കാന്‍ ഏറെ സമയം വേണ്ടി വരുമെന്നും അതുകൊണ്ടു തന്നെ നിശ്ചയിച്ച സമയത്ത് റേസ് ഇവിടെ നടത്തുകയെന്നത് അസാധ്യമാണെന്നുംഫോര്‍മുല വണ്‍ ഫെഡറേഷന്‍ വ്യക്തമാക്കി. യാത്രാ നിയന്ത്രണങ്ങള്‍ ഉള്ളതിനാലാണ് ഒക്ടോബര്‍ 11ന് നടക്കാനിരുന്ന ജപ്പാനീസ് ഗ്രാന്റ്പ്രി റദ്ദാക്കിയത്.

ഡിസംബര്‍ മധ്യത്തോടെ അബുദാബിയില്‍ നടക്കാനിരിക്കുന്ന സീസണിലെ അവസാന റേസിനു മുമ്പ് 15-18 റേസുകള്‍ സംഘടിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് തങ്ങളെന്നു ഫെഡറേഷന്‍ വ്യക്തമാക്കി. ഓസ്ട്രിയയില്‍ ജൂലൈ അഞ്ചിന് നടക്കാനിരിക്കുന്ന സീസണിലെ ആദ്യ റേസിനു മുമ്പ് അന്തിമ മല്‍സരക്രമം പുറത്തു വിടാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫെഡറേഷന്‍ അറിയിച്ചു.

ജൂലൈ 12ന് സ്പീല്‍ബെര്‍ഗിലെ റെഡ്ബുള്‍ റിങും റേസിന് ആതിഥേയത്വം വഹിക്കും. അടുത്ത റേസ് ജൂലൈ 19ന് ഹംഗറിയിലായിരിക്കും. തുടര്‍ന്ന് ആഗസ്റ്റ് രണ്ട്, ഒമ്പത് തിയ്യതികളിലായി സില്‍വര്‍‌സ്റ്റോണില്‍ രണ്ടു ബ്രിട്ടീഷ് ഗ്രാന്റ്പ്രീകള്‍ നടക്കും. ആഗസ്റ്റ് 16ന് സ്‌പെയിനിലും 30ന് ബെല്‍ജിയത്തിലും സപ്തംബര്‍ ആറിന് ഇറ്റലിയിലുമായിരിക്കും തുടര്‍ന്നുള്ള റേസുകള്‍. ആദ്യത്തെ എട്ടു റേസുകളിലും കാണികളെ പ്രവേശിപ്പിക്കില്ല. തുടര്‍ന്നുള്ള റേസുകളില്‍ കാണികള്‍ക്കു പ്രവേശനം നല്‍കുമോയെന്നത് അപ്പോഴത്തെ സാഹചര്യങ്ങള്‍ പരിഗണിച്ച ശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂ.

Story first published: Saturday, June 13, 2020, 7:59 [IST]
Other articles published on Jun 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+