വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ സിം റേസിങ് ചാംപ്യന്‍ഷിപ്പ്: സായ് പൃഥ്വി ചാംപ്യന്‍, മലയാളി താരം റണ്ണറപ്പ്

ഓണ്‍ലൈന്‍ റേസിങ് ചാംപ്യന്‍ഷിപ്പാണിത്

ചെന്നൈ: പ്രഥമ ഇന്ത്യന്‍ സിം റേസിങ് ചാംപ്യന്‍ഷിപ്പില്‍ (ഐഎസ്ആര്‍എല്‍) തമിഴ്‌നാട്ടില്‍ നിന്നുള്ള സായ് പൃഥ്വി ചാംപ്യനായി. ഓണ്‍ലൈന്‍ വഴി നടത്തിയ റേസിങ് ഗെയിം ചാംന്‍ഷിപ്പാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 14 റേസര്‍മാരാണ് ചാംപ്യന്‍ഷിപ്പില്‍ മാറ്റുരച്ചത്. അഞ്ചു റൗണ്ടുകള്‍ നീണ്ട ചാംപ്യന്‍ഷിപ്പില്‍ 252 പോയിന്റ് നേടിയാണ് സായ് പൃഥ്വി ഒന്നാമതെത്തിയത്. മലയാളി താരമാണ് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തിയത്. തൃശൂരില്‍ നിന്നുള്ള അബ്ദുള്‍ ഫത്തഹാണ് റണ്ണറപ്പ്. 191 പോയിന്റാണ് താരം നേടിയത്. മുംബൈയില്‍ നിന്നുള്ള റെയ്ഡന്‍ സമെര്‍വെല്‍ 172 പോയിന്റുമായി മൂന്നാംസ്ഥാനത്തെത്തി. അഞ്ചാമത്തെയും അവസാനത്തെയും റേസ് നടന്നത് ലഗ്യുന സെക്ക റേസ് ട്രാക്കിലായിരുന്നു.

1

അമിത് കുട്ടിക്കായിരുന്നു റേസില്‍ പോള്‍ പൊസിഷന്‍. പൃഥ്വിയുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് അമിത് കാഴ്ചവച്ചത്. എന്നാല്‍ റേസിലെ അവസാന സ്ഥാനക്കാരനമായുള്ള കൂട്ടിയിടിയെ തുടര്‍ന്ന് അമിത് മല്‍സരം പൂര്‍ത്തിയാക്കാനാതെ പിന്‍മാറുകയായിരുന്നു. കിരീടത്തിനു വേണ്ടി പൃഥ്വിക്കു വെല്ലുവിളിയുയര്‍ത്തിയ മലയാളി താരം അബ്ദുളും റേസിനിടെ അപകടത്തില്‍പ്പെടുകയും ഇതോടെ കിരീടസാധ്യത അവസാനിക്കുകയായിരുന്നു. റേസിലെ യഥാര്‍ഥ സ്റ്റാര്‍ ജെസ്സി ജാക്കറായിരുന്നു. 17ാം സ്ഥാനത്തു നിന്ന് റേസ് ആരംഭിച്ച താരം നാലാംസ്ഥാനത്ത് മല്‍സരം പൂര്‍ത്തിയാക്കി.

2011ലെ ലോകകപ്പ്... കൈയടിക്കേണ്ടത് ധോണിക്ക് മാത്രമല്ല, ഇന്ത്യയുടെ 'രണ്ടാം കോച്ചിന്'- അത് സച്ചിന്‍!2011ലെ ലോകകപ്പ്... കൈയടിക്കേണ്ടത് ധോണിക്ക് മാത്രമല്ല, ഇന്ത്യയുടെ 'രണ്ടാം കോച്ചിന്'- അത് സച്ചിന്‍!

'അവര്‍ക്ക് മുന്നില്‍ മുട്ടിടിച്ചു', രോഹിത് ശര്‍മയെ ഭയപ്പെടുത്തിയ രണ്ടു ബൗളര്‍മാര്‍ ഇവര്‍'അവര്‍ക്ക് മുന്നില്‍ മുട്ടിടിച്ചു', രോഹിത് ശര്‍മയെ ഭയപ്പെടുത്തിയ രണ്ടു ബൗളര്‍മാര്‍ ഇവര്‍

20 കാരനായ പൃഥ്വി ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ കോളേജ് ഓഫ് എഞ്ചിനിയറിങില്‍ രണ്ടാം വര്‍ഷ ബിടെക്ക് (ഓട്ടോമൊബൈല്‍ എഞ്ചിനിയറിങ്) വിദ്യാര്‍ഥിയാണ്. ഒരു വര്‍ഷത്തെ യഥാര്‍ഥ റേസ് അനുഭവസമ്പത്ത് താരത്തിനുണ്ട്. നോവിസ് കപ്പ് (ജെകെ ടയര്‍), എഫ്‌ജെആര്‍എസ് (മെക്കോ), ഇന്റര്‍ കോളേജ് കപ്പ് എന്നിവയില്‍ മല്‍സരിച്ചിട്ടുണ്ട്. നോവിസ് കപ്പില്‍ നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്ത താരത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം ഇന്ത്യക്കു വേണ്ടി ഫോര്‍മുല വണ്‍ ചാംപ്യന്‍ഷിപ്പ് ജയിക്കുകയെന്നതാണ്.

അഞ്ചു റൗണ്ടുകളില്‍ നാലിലും ജയിച്ചതോടെയാണ് പൃഥ്വി ജേതാവായത്. ഇതോടെ വോക്‌സ്‌വാഗന്റെ മോര്‍ട്ടോര് സ്‌പോര്‍ട്ട് റേസ് കാറില്‍ പരിശീലനം നടത്താന്‍ പൃഥ്വിക്കു അവസരം ലഭിക്കുകയും ചെയ്തു. രണ്ടാമതെത്തിയ അബ്ദുളിന് റയോ റേസിങിന്റെ കാര്‍ട്ട് ട്രെയിനിങിലും പങ്കെടുക്കാന്‍ അവസരം ലഭിക്കും. എട്ടു തവണ ദേശീയ കാര്‍ട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ജേതാവായിട്ടുള്ള റെയ്മണ്ട് ബാനര്‍ജിയും ഐആര്‍ ഇ സ്‌പോര്‍ട്‌സും വോക്‌സ്‌വാഗന്‍ മോട്ടോര്‍ സ്‌പോര്‍ട്ടും ചേര്‍ന്നാണണ് സിം റേസിങ് ചാംപ്യന്‍ഷിപ്പിന് തുടക്കമിട്ടത്. പ്രശസ്തമായ ഐറേസിങ് പ്ലാറ്റ്‌ഫോം വഴി യഥാര്‍ഥ റേസര്‍മാരുമായി മികച്ച ഓള്‍ലൈന്‍ റേസര്‍മാര്‍ മാറ്റുരയ്ക്കുന്ന റേസിങ് ചാംപ്യന്‍ഷിപ്പാണ് സിം റേസിങ് ചാംപ്യന്‍ഷിപ്പ്.

Story first published: Monday, May 4, 2020, 10:19 [IST]
Other articles published on May 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X