Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുരുഷന്‍മാരുടെ റേസിങില്‍ അന്നു മല്‍സരിച്ച് ചരിത്രം കുറിച്ചു, ഇനി പോണ്‍ താരം! കാരണം റെനി പറയുന്നു

സിഡ്‌നി: വനിതാ കായിക താരം സ്‌പോര്‍ട്‌സ് കരിയറിനോട് ഗുഡ്‌ബൈ പറഞ്ഞ് പോണ്‍ ഇന്‍ഡസ്ട്രിയിലേക്കു ചുവട് വച്ചത് കായിക ലോകത്തൊകെ നടുക്കിയിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ വനിതാ റേസിങ് താരം റെനി ഗ്രാസിയാണ് പോണ്‍ സ്റ്റാറായി മാറിയത്. 2015ല്‍ വി8 സൂപ്പര്‍ കാര്‍സ് ഡ്യുണ്‍ലപ്പില്‍ കാറോടിച്ച് ചരിത്രം കുറിച്ച താരം കൂടിയാണ് ഇവര്‍. ചാംപ്യന്‍ഷിപ്പിന്റെ 14 വര്‍ഷത്തെ ചരിത്രത്തില്‍ റേസില്‍ പങ്കെടുത്ത ആദ്യത്തെ വനിതാ താരമെന്ന റെക്കോര്‍ഡ് അന്നു റെനിയെ തേടിയെത്തിയിരുന്നു.

1

എന്തുകൊണ്ടാണ് മേട്ടോര്‍ സ്‌പോര്‍ട്ട് വിട്ട് താന്‍ പോണ്‍ താരമായി മാറിയതെന്നു തുറന്നു പറയുകയാണ് 25കാരിയായ റെനി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം മനസ്സ് തുറന്നത്. മോശം ഫോമും റേസിങ് കരിയര്‍ മുന്നോട്ടു കൊണ്ടു പോവാന്‍ വേണ്ടത്ര സാമ്പത്തിക സഹായം ലഭിക്കാതിരുന്നതുമാണ് താന്‍ പോണ്‍ മേഖലയിലേക്കു മാറാന്‍ കാരണമെന്ന് ഇവര്‍ വ്യക്തമാക്കി.

പോണ്‍ കരിയറായി തിരഞ്ഞെടുത്ത ശേഷം ഒരുപാട് പണം സമ്പാദിക്കാന്‍ കഴിഞ്ഞു. ഈ മേഖലയിലേക്കു മാറിയിട്ട് രണ്ടു മാസം മാത്രമേ ആവുന്നേയുള്ളൂ. രണ്ടു മാസം കഴിഞ്ഞാല്‍ തന്റെ വരുമാനം ആറക്ക സംഖ്യയിലേക്ക് എത്തുമെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ സാധിക്കും. കൂടുതല്‍ പണം ലഭിച്ചതോടെ ഈ കരിയര്‍ മുന്നോട്ട് കൊണ്ടു പോവാനാണ് ആഗ്രഹിക്കുന്നത്. ഈ മേഖലയില്‍ വലിയ വിജയം കൊയ്യാന്‍ തനിക്കാവുമെന്നും ഉറപ്പുണ്ടെന്നു റെനി പറഞ്ഞു.

റേസിങ് വിടാനുള്ള കാരണത്തെക്കുറിച്ച് റെനി ഗ്രാസി പറയുന്ന വീഡിയോ കാണാം

10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ റെനി മുന്‍ കരിയറിനെയും, ഇപ്പോഴത്തെ കരിയറിനെക്കുറിച്ചുമെല്ലാം പറയുന്നുണ്ട്. പുതിയ കരിയര്‍ തന്നെ അസ്വസ്ഥയാക്കിയിട്ടുണ്ടാവാമെന്ന് പലരും ചിന്തിക്കുന്നുണ്ടാവാം. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍. തനിക്കു മനസ്സിനു സുഖം നല്‍കുന്നതും, സന്തോഷിപ്പിക്കുന്നതും ആയതു മാത്രമേ ചെയ്യുകയുള്ളൂ. അതോടൊപ്പം ഒരു കാര്യം താന്‍ ചെയ്യണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതു താന്‍ ചെയ്യുമെന്നും ഗ്രാസി വിശദമാക്കി.

2

പുതിയ കരിയര്‍ സ്വീകരിച്ചതോടെ റെനിക്കു സാമ്പത്തിക സ്ഥിരത ലഭിച്ചു കഴിഞ്ഞുവെന്ന് ഒരു ഓസ്‌ട്രേലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ ഫോട്ടോസും വീഡിയോകളും ആരാധകര്‍ക്കു വില്‍ക്കുന്നത് വഴി ആഴ്ചയില്‍ 19 ലക്ഷത്തോളം രൂപ താന്‍ സമ്പാദിക്കുന്നതായി റെനി വെളിപ്പെടുത്തി. ഇപ്പോള്‍ നല്ലൊരു സാമ്പത്തിക ഭദ്രത നേടിക്കഴിഞ്ഞു. ഇങ്ങനെയൊരിക്കലും സ്വപ്‌നം കണ്ടിരുന്നില്ല, ഇപ്പോള്‍ ഇത് ശരിക്കും ആസ്വദിക്കുകയാണ്. സ്വന്തം ഫോട്ടോസും വീഡിയോകളും നല്‍കിയാല്‍ ആളുകള്‍ തനിക്കു പണം നല്‍കും. കഴിഞ്ഞ 30 വര്‍ഷമായി ഉണ്ടായിരുന്ന വീട് വായ്പ ഒരു വര്‍ഷം കൊണ്ടു തന്നെ താന്‍ അടച്ചുതീര്‍ത്തതായും റെനി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, June 10, 2020, 11:24 [IST]
Other articles published on Jun 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+