സിദാന്‍ ഇന്ന് കളത്തില്‍, പരിശീലകനായി ആദ്യ അങ്കം
മാഡ്രിഡ്: കളിക്കാരനായിരുന്നതിനെക്കാള്‍ വളിയ ഉത്തരവാദിത്തങ്ങളുമായി സിനദിന്‍ സിദാന്‍ ശനിയാഴ്ച കളത്തിലിറങ്ങും. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് ഡിപോര്‍ട്ടീവോയെ നേരിടുമ്പാള്‍ സിനദിന്‍ സിദാന്റെ പരിശീലക കുപ്പായത്തിലെ ആദ്യ മത്സരമാവും അത്.
ആക്രമണ ഫുട്‌ബോളിന്റെ വക്താവായ സിദാന്‍ റയലിനെ എങ്ങനെയാവും കളത്തില്‍ ഇറക്കുക എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. റയല്‍ ബി ടീമിന്റെ പരിശീലകനായിരുന്നപ്പോള്‍ സ്വീകരിച്ച 4-2-3-1 ഫോര്‍മേഷനാവും സിദാന്‍ സ്വീകരിക്കുക.

മുന്‍ പരിശീലകന്‍ ഹോസെ മൗറീഞ്ഞോ റയലില്‍ നടപ്പിലാക്കിയ ഫോര്‍മേഷനാണിത്. മുന്‍ കോച്ച് റാഫ ബെനസ്റ്റന് കീഴില്‍ സ്വതന്ത്രം കിട്ടാതിരുന്ന റോഡ്രിഗസ്, ഇസ്‌കോ എന്നിവര്‍ക്കാവും ഇതിന്റെ ഗുണം ലഭിക്കുക.
കാര്‍ലോ ആഞ്ചെലോട്ടിക്ക് കീഴില്‍ റയല്‍ സീനിയര്‍ ടീം സഹപരിശീലകനായി പ്രവര്‍ത്തിച്ച ശേഷമാണ് സിദാന്‍ റയല്‍ യൂത്ത് ടീമിന്റെ പരിശീലനായി ചുമതലയേറ്റത്. എന്നാല്‍ ബി ടീം പരിശീലകന്‍ എന്ന നിലയില്‍ സിദാന് അത്ര നല്ല റെക്കോര്‍ഡല്ല നിലവില്‍ ഉള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications