Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂത്ത് ഒളിമ്പിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് വെള്ളി മെഡല്‍

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടക്കുന്ന മൂന്നാമത് യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍. അമ്പെയ്ത്തില്‍ ആകാശ് മാലിക്ക് ആണ് ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ നേടിയത്. ഫൈനലില്‍ അമേരിക്കന്‍ താരം ട്രെന്റണ്‍ കോവ്‌ലെസിനോട് 0-6 എന്ന നിലയില്‍ തോറ്റതോടെ ആകാശ് വെള്ളിമെഡലില്‍ ഒതുങ്ങുകയായിരുന്നു.

akash-malik

ലോകകപ്പില്‍ അട്ടിമറിക്കു ഒരുങ്ങിക്കൊള്ളു... അഫ്ഗാനും റാഷിദും ഡബിള്‍ സ്‌ട്രോങ്!! ഇവര്‍ സൂക്ഷിക്കുക
ശക്തമായ കാറ്റാണ് തോല്‍വിക്കിടയാക്കിയതെന്ന് ആകാശ് പിന്നീട് പറഞ്ഞു. കാറ്റില്‍ താന്‍ പരിശീലനം നടത്താറുണ്ട്. എന്നാല്‍ ഇവിടെ കാറ്റ് അധികമായിരുന്നു. വെള്ളിമഡലില്‍ സന്തോഷമമുണ്ടെങ്കിലും സ്വര്‍ണം നഷ്ടമായെന്ന് താരം പറഞ്ഞു. പൂണെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ആകാശ് പരിശീലനം നടത്തുന്നത്. ഫൈനലില്‍ മികച്ച പോരാട്ടമായിരുന്നെങ്കിലും അനാവശ്യ പിഴവുകളാണ് വിനയായത്.

archery

ആകാശിന്റെ മെഡല്‍ നേട്ടത്തോടെ ഇന്ത്യയുടെ ആകെ മെഡല്‍ 13 ആയി. നേരത്തെ 3 സ്വര്‍ണവും എട്ടു വെള്ളിയും ഒരു വെങ്കലവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇത്തവണ ഇന്ത്യയില്‍ 46 അത്‌ലറ്റുകളാണ് യൂത്ത് ഒളിമ്പിക്‌സിനായി എത്തിയിട്ടുള്ളത്. 13 ഇനങ്ങളിലായി ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുന്നുണ്ട്. യൂത്ത് ഒളിമ്പിക്‌സിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ അത്‌ലറ്റ് സംഘമാണിത്. 2014ല്‍ ചൈനയില്‍ നടന്ന യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യ ഒരു വെള്ളിയും ഒരു വെങ്കലവുമായാണ് നേടിയത്.

Story first published: Thursday, October 18, 2018, 14:47 [IST]
Other articles published on Oct 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+