Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ അട്ടിമറിക്കു ഒരുങ്ങിക്കൊള്ളു... അഫ്ഗാനും റാഷിദും ഡബിള്‍ സ്‌ട്രോങ്!! ഇവര്‍ സൂക്ഷിക്കുക

അഫ്ഗാനും റാഷിദും ഡബിള്‍ സ്‌ട്രോങ് | Oneindia Malayalam
1

ലണ്ടന്‍: ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ചില അട്ടിമറികള്‍ക്കു സാധ്യതയുണ്ടെന്ന് ക്രിക്കറ്റ് പണ്ഡിതരുടെ വിലയിരുത്തല്‍. ചുരുങ്ങിയ കാലം കൊണ്ട് ഏഷ്യയിലെ മുന്‍നിര ടീമുകളുടെ നിരയിലേക്ക് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ടീമായ അഫ്ഗാനില്‍ നിന്നും പല അദ്ഭുതങ്ങളും ലോകകപ്പില്‍ കാണാനാവുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പല വമ്പന്‍മാര്‍ക്കും അഫ്ഗാന് മുന്നില്‍ അടിപതറാന്‍ സാധ്യതയുണ്ട്. ലോകകപ്പില്‍ അഫ്ഗാന്‍ ഞെട്ടിക്കാന്‍ സാധ്യതയുള്ള പ്രധാനപ്പെട്ട ചില ടീമുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ശ്രീലങ്ക

ശ്രീലങ്ക

ഏഷ്യയിലെ പഴയ സിംഹങ്ങളായ ശ്രീലങ്ക ഇപ്പോള്‍ പല്ലുപോയ അവസ്ഥയിലാണ്. ആരോടും തോല്‍ക്കുമെന്ന തരത്തിലേക്കു ദ്വീപുകാര്‍ ഇപ്പോള്‍ കൂപ്പുകുത്തിയിരിക്കുന്നു. സുവര്‍ണ തലമുറയുടെ വിരമിക്കലിനു ശേഷം പകരം മികച്ച താരങ്ങള്‍ ടീമിലേക്കു വന്നിട്ടില്ലെന്നതാണ് ലങ്ക നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അതുകൊണ്ടു തന്നെ ലോകകപ്പില്‍ അഫ്ഗാനെതിരേ നേര്‍ക്കുനേര്‍ വന്നാല്‍ ലങ്കയ്ക്കു പിടിച്ചുനില്‍ക്കുക ദുഷ്‌കരമാവും. സമീപകാലത്ത് ഏറ്റുമുട്ടിയ ഭൂരിഭാഗം മല്‍സരങ്ങളിലും ലങ്കയെ അഫ്ഗാന്‍ വീഴ്ത്തിയിരുന്നു. അവസാനമായി കഴിഞ്ഞ ഏഷ്യാ കപ്പിലും ലങ്കയെ അഫ്ഗാന്‍ തകര്‍ത്തുവിട്ടിട്ടുണ്ട്.
2015ല്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ നോക്കൗട്ട് റൗണ്ടില്‍ കടന്ന ശേഷം ലങ്കയ്ക്കു പിന്നീട് കളിച്ച ഒരു പ്രധാനപ്പെട്ട ടൂര്‍ണമെന്റിന്റെയും നോക്കൗട്ട്‌റൗണ്ടിലേക്കു യോഗ്യത നേടാനായിട്ടില്ല..

വെസ്റ്റ് ഇന്‍ഡീസ്

വെസ്റ്റ് ഇന്‍ഡീസ്

ഒരു കാലത്ത് ലോക ക്രിക്കറ്റിനെ അടക്കിഭരിച്ച വെസ്റ്റ് ഇന്‍ഡീസും ഇപ്പോള്‍ പല്ല് കൊഴിഞ്ഞ സിംഹങ്ങളാണ്. മികച്ച താരങ്ങളുടെ അഭാവവും കളിക്കാരും ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള ഏറ്റുമുട്ടലുകളുമെല്ലാം വിന്‍ഡീസിനെ ദുര്‍ബലരാക്കുകയായിരുന്നു. യോഗ്യതാ ടൂര്‍ണമെന്റ് കളിച്ച് ലോകകപ്പിനു യോഗ്യത നേടേണ്ട ഗതികേട് വരെ മുന്‍ ചാംപ്യന്‍മാരായ വിന്‍ഡീസിന് ഇത്തവണ ഉണ്ടായിട്ടുണ്ട്.
ക്രിസ് ഗെയ്‌ലിനെപ്പോലുള്ള ഇതിഹാസ താരം ഒപ്പമുണ്ടായിട്ടും ഒരു ടീമെന്ന നിലയില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയാത്തതാണ് വിന്‍ഡീസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അടുത്ത ലോകകപ്പില്‍ അഫ്ഗാന് മുന്നില്‍പ്പെട്ടാല്‍ വിന്‍ഡീസിന് ഒരുപക്ഷെ കീഴടങ്ങേണ്ടിവരും. കഴിഞ്ഞ ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ വിന്‍ഡീസിനെ തുരത്തി അഫ്ഗാന്‍ ചാംപ്യന്‍മാരായിരുന്നു.

ബംഗ്ലാദേശ്

ബംഗ്ലാദേശ്

ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക എന്നിവര്‍ക്കു ശേഷം ഏഷ്യയിലെ മറ്റൊരു വമ്പന്‍ ടീമാവുമെന്ന് വിലയിരുത്തപ്പെട്ട ബംഗ്ലാദേശിന് പക്ഷെ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഇനിയും ഉയരാനായിട്ടില്ല. ചില അട്ടിമറി ജയങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഏഷ്യയിലെ ബിഗ് ത്രീക്ക് പിറകിലാണ് ഇപ്പോഴും ബംഗ്ലാ കടുവകളുടെ സ്ഥാനം. ലോകകപ്പ് പോലുള്ള വലിയ വേദികളില്‍ ഇതുവരെ ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും നടത്താന്‍ അവര്‍ക്കായിട്ടില്ല.
അടുത്ത ലോകകപ്പില്‍ അഫ്ഗാന് മുന്നില്‍ അടിതെറ്റാന്‍ സാധ്യതയുള്ള മറ്റൊരു ടീമാണ് ബംഗ്ലാദേശ്. സമീപകാലത്ത് പല തവണ ബംഗ്ലാദേശിനെ അഫ്ഗാന്‍ തകര്‍ത്തുവിട്ടിട്ടുണ്ട്. ലോകകപ്പിലും നിലവിലെ ഫോമില്‍ ഇതാവര്‍ത്തിക്കാന്‍ അഫ്ഗാന് വലിയ ബുദ്ധിമുട്ടുണ്ടാവില്ല.

Story first published: Thursday, October 18, 2018, 12:36 [IST]
Other articles published on Oct 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+