For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിംപിക്‌സ് വെള്ളിമെഡല്‍ തനിക്ക് വേണ്ടെന്ന് യോഗേശ്വര്‍ ദത്ത്.. തൊഴണം ഈ സ്പിരിറ്റിനെ!

By Muralidharan

ഒളിംപിക്‌സ് വെള്ളിമെഡല്‍ തനിക്ക് വേണ്ടെന്ന് യോഗേശ്വര്‍ ദത്ത്.. തൊഴണം ഈ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ!
ദില്ലി: 2012 ലെ ലണ്ടന്‍ ഒളിംപിക്സില്‍ നേടിയ വെങ്കല മെഡല്‍ വെള്ളി മെഡലായി ഉയരുന്നതില്‍ രാജ്യം മുഴുവനും ആഹ്ലാദിക്കുകയാണ്. ബ്രസീലില്‍ സമാപിച്ച റിയോ ഒളിംപിക്സില്‍ വെറും രണ്ട് മെഡലുകള്‍ മാത്രം നേടാന്‍ കഴിഞ്ഞതിന്റെ സങ്കടത്തില്‍ നില്‍ക്കുമ്പോഴാണ് യോഗേശ്വര്‍ ദത്തിലൂടെ പഴയതെങ്കിലും ഒരു ഒലിംപ്ക് വെള്ളിമെഡലിന്റെ സന്തോഷ വാര്‍ത്ത എത്തിയത്.

എന്നാല്‍ ഈ വെള്ളിമെഡല്‍ തനിക്ക് വേണ്ട എന്നാണ് ഗുസ്തി താരമായ യോഗേശ്വര്‍ ദത്ത് പറയുന്നത്. ലണ്ടന്‍ ഒളിംപിക്സില്‍ രണ്ടാം സ്ഥാനത്തെത്തിയ ബെസിക് കുഡുഖോവ് നിരോധിത മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ദത്തിന് വെള്ളിമെഡല്‍ കിട്ടിയത്. എന്നാല്‍ മരണമടഞ്ഞ കുഡുഖോവിനോടുള്ള ആദരസൂചകമായി, ഈ മെഡല്‍ അദ്ദേഹത്തിന്റെ വീട്ടുകാര്‍ തന്നെ സൂക്ഷിക്കട്ടെ എന്നാണ് ദത്തിന് പറയാനുള്ളത്.

yogeshwar-dutt-

ലണ്ടന്‍ ഒളിംപിക്സില്‍ പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് ദത്ത് മത്സരിച്ചത്. രണ്ട് തവണ ഒളിംപിക്സില്‍ സ്വര്‍ണമെഡലും നാല് തവണ ലോക ചാമ്പ്യനുമായ കുഡുഖോവാണ് ദത്തിനെ പിന്തള്ളി വെള്ളിമെഡല്‍ നേടിയത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് വെള്ളിമെഡല്‍ കുഡുഖോവിന്റെ കുടുംബം തന്നെ സൂക്ഷിക്കുന്നതാണ് തനിക്ക് സന്തോഷമെന്ന് ദത്ത് പറഞ്ഞത്.

ബെസിക് കുഡുഖോവ് മഹാനായ ഗുസ്തി താരമാണ്. അദ്ദേഹം ഇപ്പോള്‍ ഇല്ല. ഉത്തേജക മരുന്ന് പരിശോധനയില്‍ അദ്ദേഹം പരാജയപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. ഒരു സ്‌പോര്‍ട്‌സ് താരം എന്ന നിലയില്‍ താന്‍ ഇപ്പോഴും ഇദ്ദേഹത്തെ ബഹുമാനിക്കുന്നു. പറ്റുമെങ്കില്‍ ഈ മെഡല്‍ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം നിലനിര്‍ത്തണമെന്നാണ് ആഗ്രഹം. മാനുഷിക പരിഗണനയാണ് ഏറ്റവും വലുത് - ദത്ത് ട്വിറ്ററില്‍ എഴുതി.

Story first published: Wednesday, August 31, 2016, 15:52 [IST]
Other articles published on Aug 31, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+