Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യോഗേശ്വറിന്റെ വെള്ളി സ്വര്‍ണമാകില്ല; സുവര്‍ണതാരം പരിശോധനയില്‍ വിജയിച്ചു

ദില്ലി: ലണ്ടന്‍ ഒളിമ്പിക്‌സില്‍ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യന്‍താരം യോഗേശ്വര്‍ ദത്തിന്റെ മെഡല്‍ സ്വര്‍ണമാകില്ല. സ്വര്‍ണം നേടിയ അസര്‍ബൈജാന്‍ താരം ടേതാഗ്രുള്‍ അസ്ഗരോവ് ഉത്തേജക പരിശോധനയില്‍ വിജയയിച്ചതോടെയാണ് യോഗേശ്വറിന്റെ സാധ്യത അവസാനിച്ചത്.

ടേതാഗ്രുള്‍ അസ്ഗരോവ് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായില്ല. യുണൈറ്റഡ് വേള്‍ഡ് റസ്ലിങ് അസ്ഗരോവ് ഉത്തേജക പരിശോധനയില്‍ വിജയിച്ചതായി അറിയിച്ചതോടെ യോഗേശ്വറിന്റെ സാധ്യത ഇല്ലാതാവുകയായിരുന്നു.

yogeshwar-dutt-rio

നേരത്തെ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ രണ്ടാം സ്ഥാനത്തെത്തിയ റഷ്യയുടെ ബെസിക് കുദനോവ് ഉത്തേജക മരുന്നുപയോഗിച്ചെന്ന് തെളിഞ്ഞിരുന്നു. ഇതോടെയാണ് മത്സരത്തില്‍ വെങ്കലമെഡല്‍ നേടിയ യോഗേശ്വര്‍ ദത്തിന് വെള്ളിമെഡല്‍ അര്‍ഹത ലഭിച്ചത്. ഗുസ്തി പ്രീ ക്വാര്‍ട്ടറില്‍ കുദുകോവിനോട് പരാജയപ്പെട്ട യോഗേശ്വര്‍ ദത്ത് പിന്നീട് റെപ്പഷാഗെ റൗണ്ടിലൂടെയാണ് വെങ്കല മെഡല്‍ നേടിയത്.

കുദുകോവ് 2013ല്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. അതുകൊണ്ടുതന്നെ വെള്ളിമെഡല്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് തന്നെ നല്‍കണമെന്നാണ് യോഗേശ്വര്‍ ദത്ത് അഭ്യര്‍ഥിച്ചിട്ടുള്ളത്. ഇത്തവണത്തെ റിയോ ഒളിമ്പിക്‌സില്‍ ഏറെ പ്രതീക്ഷയോടെ 65 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ മത്സരിച്ച യോഗേശ്വര്‍ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു.

Story first published: Wednesday, September 7, 2016, 8:35 [IST]
Other articles published on Sep 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+