വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു അപ്രതീക്ഷിത മെഡല്‍നേട്ടം.. യോഗേശ്വറിന് വെള്ളി!

By Kishor

ദില്ലി: അടുത്തിടെ ബ്രസീലില്‍ സമാപിച്ച റിയോ ഒളിംപിക്‌സില്‍ ഒന്നാം റൗണ്ടില്‍ തോറ്റ് പുറത്തായതിന്റെ നിരാശ മാറ്റാന്‍ യോഗേശ്വര്‍ ദത്തിന് ഒരു സന്തോഷവാര്‍ത്ത. ദത്ത് 2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ നേടിയ വെങ്കല മെഡല്‍ വെള്ളി മെഡലായി ഉയരുന്നു എന്നതാണ് ആ വാര്‍ത്ത. ലണ്ടന്‍ ഒളിംപിക്‌സില്‍ പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് ദത്ത് മത്സരിച്ചത്.

<strong>ഒളിംപിക്‌സിലെ ഏറ്റവും മോശം രാജ്യം ഇന്ത്യ? വിദേശ പത്രക്കാര്‍ പറയുന്നത്... പൊങ്കാല കൊണ്ട് കാര്യമില്ല!!</strong>ഒളിംപിക്‌സിലെ ഏറ്റവും മോശം രാജ്യം ഇന്ത്യ? വിദേശ പത്രക്കാര്‍ പറയുന്നത്... പൊങ്കാല കൊണ്ട് കാര്യമില്ല!!

ലണ്ടന്‍ ഒളിംപിക്‌സില്‍ രണ്ടാം സ്ഥാനത്തെത്തിയത് ബെസിക് കുഡുഖോവാണ്. റഷ്യന്‍ താരമായ കുഡുഖോവ് നിരോധിത മരുന്ന് ഉപയോഗിച്ചതായി അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതോടെയാണ് യോഗേശ്വര്‍ ദത്തിന്റെ വെങ്കല മെഡല്‍ വെള്ളി മെഡലായി ഉയരാനുള്ള സാധ്യത തെളിഞ്ഞത്. 2013 ല്‍ ഒരു കാറപകടത്തില്‍ കുഡുഖോവ് കൊല്ലപ്പെട്ടിരുന്നു.

yogeshwar-dutt

രണ്ട് തവണ ഒളിംപിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയിട്ടുള്ള കുഡുഖോവ് നാല് തവണ ലോക ചാമ്പ്യനും ആയിരുന്നു. ലണ്ടന്‍ ഒളിംപ്ക്‌സിന്റെ സമയത്ത് ശേഖരിച്ച സാംപിള്‍ പരിശോധിച്ച് ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് കുഡുഖോവ് നിരോധിത മരുന്നുകള്‍ ഉപയോഗിച്ച കാര്യം കണ്ടെത്തിയത്. കുഡുഖോവിനൊപ്പം മറ്റ് നാല് ഗുസ്തി താരങ്ങളും നിരോധിത മരുന്നുകള്‍ ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്.

<strong>സിന്ധുവിനെ സ്വന്തമാക്കാന്‍ ആന്ധ്രയും തെലങ്കാനയും... ഓഫറുകള്‍ കേട്ടാല്‍ ഞെട്ടും, 13കോടി കഴിഞ്ഞു!</strong>സിന്ധുവിനെ സ്വന്തമാക്കാന്‍ ആന്ധ്രയും തെലങ്കാനയും... ഓഫറുകള്‍ കേട്ടാല്‍ ഞെട്ടും, 13കോടി കഴിഞ്ഞു!

വെള്ളിമെഡല്‍ കിട്ടിയ കാര്യം ദത്ത് തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും ഗുസ്തി അസോസിയേഷനുമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തത്. റിയോ ഒളിംപ്കിസില്‍ ഗുസ്തിയില്‍ ഇന്ത്യയ്ക്ക് മെഡലുകളൊന്നും കിട്ടിയിരുന്നില്ല. പി വി സിന്ധുവിന്റെ വെള്ളിയും സാക്ഷി മാലിക്കിന്റെ വെങ്കലവും മാത്രമാണ് ഇത്തവണ ഇന്ത്യയുടെ സമ്പാദ്യം.

Story first published: Tuesday, August 30, 2016, 14:12 [IST]
Other articles published on Aug 30, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X