Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌പെയിനിന്റെ ലോകകപ്പ് ഹീറോ സാവി ബൂട്ടഴിച്ചു

മാഡ്രിഡ്: സ്‌പെയിനിനെ ആദ്യമായി ലോകകപ്പ് ചാമ്പ്യന്മാരാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച മധ്യനിര താരം സാവി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. സ്‌പെയിനിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സാവി 2008ലെ യൂറോ കപ്പ്, 2010ലെ ലോകകപ്പ്, 2012ലെ യൂറോകപ്പ് എന്നിവ രാജ്യത്തിന് നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു.

മാധ്യമ പ്രവര്‍ത്തകര്‍ക്കുമുന്നിലാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുകയാണെന്ന് സാവി അറിയിച്ചത്. സ്‌പെയിനിനുവേണ്ടി ഇക്കാലമത്രയും കളിക്കാനായതില്‍ സന്തോഷമുണ്ട്. ജീവിതത്തിലെ മനോഹരങ്ങളായ ദിവസങ്ങളാണ് കടന്നു പോയത്. ലോകകപ്പും യൂറോ കപ്പും നേടിയ ടീമില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷിക്കുന്നു. ഇനിമുതല്‍ താന്‍ സ്‌പെയിനിന്റെ ആരാധകനായിരിക്കുമെന്നും മുപ്പത്തിനാലുകാരനായ സാവി പറഞ്ഞു.

xavi

2000ലാണ് സാവി അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറുന്നത്. അതേവര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ഒളിമ്പിക്‌സില്‍ സ്‌പെയിന്‍ സില്‍വര്‍ മെഡല്‍ ജേതാക്കളായി. 2008ല്‍ ഓസ്ട്രിയ സ്വറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നടന്ന യൂറോ കപ്പില്‍ സ്‌പെയിനിനെ ജേതാക്കളായപ്പോള്‍ സാവി ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി.

രണ്ടുവര്‍ഷത്തിനുശേഷം സ്‌പെയിന്‍ ചരിത്രത്തില്‍ ആദ്യമായി ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ സാവി ഇനിയേസ്റ്റ ടീം ആയിരുന്നു ടീമിനെ അമരത്തുനിന്നും നയിച്ചത്. 2012ല്‍ വീണ്ടും യൂറോ കപ്പ് നേടിയപ്പോള്‍ അതിലും സാവി നിര്‍ണായക പങ്കു വഹിച്ചു. 2014 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ ടീം പുറത്തായതോടെ സാവി അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ കളമൊഴിയുമെന്ന സൂചനയുണ്ടായിരുന്നു.

Story first published: Wednesday, August 6, 2014, 8:07 [IST]
Other articles published on Aug 6, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+