For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹള്‍ക്ക് ഹോഗന്‍ ഇനി ഓര്‍മ!! വിടവാങ്ങിയത് റെസ്ലിലിങിലെ ഇതിഹാസം

ന്യൂയോര്‍ക്ക്: റെസ്ലിങില്‍ അമേരിക്കയുടെ ഇതിഹാസ താരവും നടനുമായ ഹള്‍ക്ക് ഹോഗന്‍ ഓര്‍മയായി. ഡബ്യുഡബ്യുഇ ഹാള്‍ ഓഫ് ഫെയില്‍ അംഗം കൂടിയായ അദ്ദേഹത്തിന്റെ യഥാര്‍ഥ പേര് ടെറി ബൊല്ലയെന്നാണ്. ഹൃദയഘാതത്തെ തുടര്‍ന്നാണ് 71ാം വയസ്സില്‍ ഹള്‍ക്ക് മരണത്തിനു കീഴടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വീട്ടില്‍ വച്ചാണ് അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായതെന്നാണ് വിവരം.

Hulk Hogan

ഹള്‍ക്കിന്റെ മരണവാര്‍ത്ത അദ്ദേഹത്തിന്റെ വക്താവായ ലിന്‍ഡ ബോസും സ്ഥിരീകരിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇന്നു രാവിലെ ഹള്‍ക്ക് ഹോഗന്നെറിയപ്പെടുന്ന ടെറി ബോല്ലെയുടെ മരണം സംഭവിച്ചതായി ഞങ്ങള്‍ സ്ഥിരീകരിക്കുകയാണെന്നായിരുന്നു അവരുടെ വാക്കുകള്‍. ഞങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. അദ്ദേഹം അത്രും മഹാനായ ഒരു മനുഷ്യനും സുഹൃത്തുമായിരുന്നെന്നും അവര്‍ വ്യക്തമാക്കി.

പ്രൊഫഷണല്‍ റെസ്ലിങിലെ ഐക്കണ്‍ താരങ്ങളിലൊരാളെന്നാണ് ഹള്‍ക്ക് വിശേഷിപ്പിക്കപ്പെടുന്നത്. 1980കളിലാണ് അദ്ദേഹം ജനപ്രീതിയാര്‍ജിക്കുന്നത്. ഡബ്യുഡബ്ല്യുഇയിലൂടെ ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ മനം കവരാനും പിന്നീട് ഹള്‍ക്കിനു സാധിച്ചു.

പ്രൊഫഷണല്‍ ഗുസ്തിയെ കുടുംബങ്ങള്‍ക്ക് അനുയോജ്യമായ ഒരു കായിക വിനോദമാക്കി മാറ്റിയെടുത്ത് വിപ്ലവം സൃഷ്ടിച്ചയാളാണ് ഹള്‍ക്ക്. അദ്ദേഹത്തിന്റെ വരവിനു മുമ്പ് റെസ്ലിങിനു വലിയ രീതിയിലുള്ള ജനപ്രീതി ഇല്ലായിരുന്നു. താരതമ്യേന ചെറിയൊരു വിഭാഗം പ്രേക്ഷകരെ മാത്രമേ അതിനു ആകര്‍ഷിക്കാനായുള്ളൂ.

എന്നാല്‍ റെസ്ലിങ് റിങുകളില്‍ ഹള്‍ക്കിന്റെ നാടകീയവും ആകര്‍ഷകവുമായ പ്രകടനങ്ങള്‍ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്നതിനൊപ്പം റെസ്ലിങിലെന്ന ഗെയിമിനു പുതിയ ഊര്‍ജ്ജവും ആവേശവുമെല്ലാം പകരുകയും ചെയ്യുകയായിരുന്നു.

ഹോഗന്റെ വിയോഗത്തില്‍ ഡബ്ല്യുഡബ്യുഇയും അനുശോചിച്ചിട്ടുണ്ട്. ഡബ്ല്യുഡബ്ല്യുഇ ഹാള്‍ ഓഫ് ഫെയിമര്‍ ഹള്‍ക്ക് ഹൊഗന്‍ അന്തരിച്ചുവെന്നറിഞ്ഞതില്‍ ദുഃഖിതരാണ്. പോപ്പ് സംസ്‌കാരത്തിലെ ഏറ്റവും അറിയപ്പെടുന്ന വ്യക്തികളില്‍ ഒരാളായ ഹോഗന്‍ 1980കളില്‍ ഡബ്യുഡബ്ല്യുഇയെ ആഗോള അംഗീകാരം നേടാന്‍ സഹായിച്ചു. ഹോഗന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നാണ് ഡബ്ല്യുഡബ്ല്യുഇ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Story first published: Thursday, July 24, 2025, 22:45 [IST]
Other articles published on Jul 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+