Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്രയല്‍സ് ഇല്ലാതെ സുശീല്‍ കുമാര്‍ ഏഷ്യന്‍ ഗെയിംസിലേക്ക്; പ്രതിഷേധവുമായി റാണ

ദില്ലി: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഓഗസ്ത് മാസം നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യയുടെ സുശീല്‍ കുമാര്‍ പങ്കെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. രണ്ട് ഒളിമ്പിക്‌സ് മെഡലുകള്‍ നേടിയ സുശീല്‍ അടുത്തിടെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു.

സുശീല്‍ 74 കിലോഗ്രാം വിഭാഗത്തിലാണ് ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കുക. ഇന്ത്യയില്‍ സുശീലിന്റെ പ്രധാന എതിരാളികളെല്ലാം പരിക്കേറ്റത് താരത്തെ ട്രയല്‍സില്‍നിന്നും ഒഴിവാക്കാന്‍ കാരണമായി. പ്രവീണ്‍ റാണയാണ് സുശീലിന്റെ മുഖ്യ എതിരാളി. കൂടാതെ 70 കിലോഗ്രാം വിഭാഗം ഏഷ്യന്‍ ഗെയിംസിലെ ഇനമല്ല.

sushilkumar

അതുകൊണ്ടുതന്നെ ഈ വിഭാഗത്തിലുള്ളവരും 74 കിലോഗ്രാമില്‍ മത്സരിക്കേണ്ടതായി വരും. ഇന്ത്യയില്‍ ട്രയല്‍സ് നടത്തിയാല്‍ അത് കളിക്കാരുടെ വലുപ്പച്ചെറുത്തെ ബാധിച്ചേക്കും. ഇക്കാര്യം കൂടി പരിഗണിച്ചാണ് റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്രയല്‍സ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. അന്തിമ തീരുമാനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, താന്‍ പരിക്കില്‍നിന്നും മോചിതനായെന്നും ട്രയല്‍സ് വേണമെന്നുമുള്ള ആവശ്യവുമായി പ്രവീണ്‍ റാണ രംഗത്തെത്തിയിട്ടുണ്ട്. കായിക താരങ്ങള്‍ക്ക് തുല്യനീതി ലഭിക്കുന്ന രീതിയില്‍ ട്രയല്‍സിലൂടെ ഏഷ്യന്‍ ഗെയിംസിനായുള്ള ഗുസ്തി ടീമിനെ തെരഞ്ഞെടുക്കണമെന്നാണ് റാണയുടെ ആവശ്യം.

Story first published: Friday, May 25, 2018, 9:11 [IST]
Other articles published on May 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+