Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ വീണ്ടും തോറ്റു; ലോകകപ്പില്‍ നിന്നും പുറത്ത്

അഷ്ഗാബത്: യോഗ്യതാ മത്സരത്തില്‍ തുര്‍ക്ക്‌മെനിസ്താനോടും തോറ്റതോടെ ഇന്ത്യയുടെ 2018ലെ ലോകകപ്പ് സ്വപ്‌നങ്ങള്‍ അവസാനിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് എവെ മത്സരത്തില്‍ ദുര്‍ബലരായ തുര്‍ക്ക്‌മെസ്താന്‍ ഇന്ത്യയെ കെട്ടു കെട്ടിച്ചത്. ഏഷ്യന്‍ മേഖലാ ഗ്രൂപ്പ് ഡി മത്സരത്തില്‍ ഇതോടെ ഇന്ത്യ തുടര്‍ച്ചയായ നാലാം തോല്‍വിയും ഏറ്റുവാങ്ങി.

നേരത്തെ ഹോം മത്സരങ്ങളില്‍ ഇറാനോടും ഒമാനോടും എവെ മത്സരത്തില്‍ ഗുവാമിനോടും തോല്‍വി വഴങ്ങിയിരുന്നു ഇന്ത്യ. ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം ജയിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് നേരിയ സാധ്യതപോലും ഉണ്ടായിരുന്നുള്ളു. എന്നാല്‍, കളിയുടെ എല്ലാ മേഖലകളിലും തുര്‍ക്ക്‌മെനിസ്താനോട് പിറകിലായ ഇന്ത്യ തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നു.

fifa-world-cup-trophy

കളിയുടെ എട്ടാം മിനിറ്റില്‍ തുര്‍ക്ക്‌മെനിസ്താനുവേണ്ടി ഗുവാച് അബിലോവിയാണ് ആദ്യം ലീഡ് നേടിയത്. 30ാം മിനിറ്റില്‍ ജെജെ ലാല്‍പെഖ്‌ല്വയുടെ ഗോളില്‍ ഇന്ത്യ ഒപ്പമെത്തി. ആദ്യപകുതി സമനിലയിലെന്ന ആശ്വാസത്തില്‍ പിരിഞ്ഞെങ്കിലും രണ്ടാംപകുതിയില്‍ തുര്‍ക്ക്‌മെനിസ്താന്‍ ശക്തമായി കളിയിലേക്കു തിരിച്ചുവന്നു.

ഇന്ത്യന്‍ ഗോള്‍മുഖത്ത് തുടര്‍ച്ചയായ മുന്നേറ്റം നടത്തിയ തുര്‍ക്ക്‌മെനിസ്താന്‍ 60ാം മിനിറ്റില്‍ അര്‍സ്‌ലാന്‍മിറാത് അമാനോവിനന്റെ ഗോളിലൂടെ വീണ്ടും മുന്നിലെത്തി. പിന്നീട് തുര്‍ക്ക്‌മെനിസ്താന്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ഗോള്‍നേടാനുള്ള ഇന്ത്യയുടെ അവസാന ശ്രമവും പാഴായി. നാലു മത്സരങ്ങളിലും ഇന്ത്യയ്ക്ക് ഒരു പോയന്റും നേടാന്‍ സാധിച്ചിട്ടില്ല. മൂന്ന് കളികളില്‍ നിന്ന് ഏഴ് പോയിന്റുള്ള ഇറാനാണ് മുന്നില്‍. ഒമാനും ഗുവാമിനും ഏഴ് പോയിന്റ് വീതമുണ്ട്.

Story first published: Friday, October 9, 2015, 8:46 [IST]
Other articles published on Oct 9, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+