Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: രോഹിത്തിനെതിരേ മെയ്ഡന്‍ എറിയാം, പക്ഷെ അടുത്ത ഓവര്‍... മുട്ടിടിച്ച് ഓസീസ് താരം

ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരുടെ നിരയിലാണ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ സ്ഥാനം. എതിര്‍ ടീം ബൗളര്‍മാര്‍ എത്ര മാത്രം ബഹുമാനത്തോടെയും ഭയത്തോടെയുമാണ് അദ്ദേഹത്തെ ഇപ്പോഴും കാണുന്നതെന്നു ശരിവയ്ക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ യുവ ഫാസ്റ്റ് ബൗളര്‍ ജൈ റിച്ചാര്‍ഡ്‌സണ്‍. കളിയില്‍ ഏതു സമയത്തും ആഞ്ഞടിക്കാനുള്ള പ്രഹരശേഷി രോഹിത്തിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യയുമായുള്ള ആദ്യ പോരാട്ടത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രോഹിത്തിനെ വാനോളം പുകഴ്ത്തി റിച്ചാര്‍ഡ്‌സന്‍ രംഗത്തുവന്നത്. ഒക്ടോബര്‍ എട്ടിനാണ് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ വച്ച് അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയുമായ ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. അടുത്തിടെ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയ 2-1നു പരാജയപ്പെടുത്താന്‍ ഇന്ത്യക്കായിരുന്നു. ഈ ആത്മവിശ്വാസത്തിലായിരിക്കും ലോകകപ്പിലെ കന്നിയങ്കത്തിനു ഇന്ത്യ കച്ചമുറുക്കുക.

ROHIT SHARMA

ലോകകപ്പില്‍ ഇന്ത്യക്കെതിരായ മല്‍സരത്തില്‍ രോഹിത്തിനെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് ഓസ്ട്രേലിയയിലെ സ്വന്തം ടീമംഗങ്ങള്‍ക്കു റിച്ചാര്‍ഡ്‌സണ്‍ നല്‍കിയിരിക്കുന്നത്. ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടില്ലാത്ത അദ്ദേഹം ഫോക്‌സ് സ്‌പോര്‍ട്‌സ് ചാനലില്‍ സംസാരിക്കവെയായിരുന്നു രോഹിത്തിനെതിരേ ബൗള്‍ ചെയ്യുകയെന്നത് എത്ര മാത്രം ബുദ്ധിമുട്ടേറിയ കാര്യമാണെന്നു വെളിപ്പെടുത്തിയത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരേ നിങ്ങള്‍ക്കു ഒരോവര്‍ മെയ്ഡന്‍ എറിയാന്‍ സാധിക്കും. അതോടെ നിങ്ങള്‍ അദ്ദേഹത്തിനെതിരേ ആധിപത്യം നേടിയെന്നു സ്വയം മനസ്സില്‍ കരുതും. പക്ഷെ നിങ്ങളെറിയുന്ന അടുത്ത ഓവറില്‍ രോഹിത് 20-25 റണ്‍സായിരിക്കും അടിച്ചു കൂട്ടുകയെന്നായിരുന്നു ജൈ റിച്ചാര്‍ഡ്‌സണിന്റെ വാക്കുകള്‍.

ഏകദിനത്തില്‍ ഓസ്ട്രലിയക്കെതിരേ വളരെ മികച്ച റെക്കോര്‍ഡുള്ള താരം കൂടിയാണ് രോഹിത്. ഒരു ഡബിള്‍ സെഞ്ച്വറിയടക്കം എട്ടു സെഞ്ച്വറികളാണ് ഓസീസിനെതിരേ ഹിറ്റ്മാന്‍ വാരിക്കൂട്ടിയത്. ഇതില്‍ നാലെണ്ണം ഇന്ത്യയിലാണെങ്കില്‍ ശേഷിച്ച നാലണ്ണം ഓസ്‌ട്രേലിയയിലുമാണ്.

ROHIT SHARMA

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഇതുവരെയുള്ള ഏകദിന മല്‍സരങ്ങളുടെ ചരിത്രമെടുക്കുകയാണങ്കില്‍ ഇന്ത്യയില്‍ ഏറ്റവുമധികം കൂടുതല്‍ സിക്‌സറുകളടിച്ചതും അദ്ദേഹം തന്നെയാണ്. 78 സിക്‌സറുകളുമായാണ് ഹിറ്റ്മാന്‍ തലപ്പത്തുള്ളത്. 44 സിക്‌സറുകളുമായി ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്വെല്‍ രണ്ടാംസ്ഥാനത്തും ഇന്ത്യയുടെ മുന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (35), എംഎസ് ധോണി (33) എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളിലും നില്‍ക്കുന്നു.

ലോകകപ്പ് സ്‌ക്വാഡ്

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രന്‍ അശ്വിന്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്.

ഓസ്‌ട്രേലിയ- പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, അലക്‌സ് കാരി, ജോഷ് ഇംഗ്ലിസ്, സീന്‍ ആബട്ട്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, മാര്‍നസ് ലബുഷെയ്ന്‍, മിച്ചെല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ, മിച്ചെല്‍ സ്റ്റാര്‍ക്ക്.

Story first published: Saturday, September 30, 2023, 13:21 [IST]
Other articles published on Sep 30, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+