ഒമാനെതിരെ തോറ്റു, ഇന്ത്യന്‍ ടീമിന് ആരാധകരുടെ ട്രോള്‍!
ഇന്ത്യന്‍ ടീം ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തോറ്റതിന് അജിത് ഡോവലിനെന്ത് കാര്യം. കാര്യമുണ്ട്, ഡോവലിനെ ദേശീയ ടീമിന്റെ ഉപദേഷ്ടാവാക്കിയിരുന്നെങ്കി കളി ഇന്ത്യ പുഷ്പം പോലെ ജയിച്ചേനെ എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. കേന്ദ്രത്തില്‍ മോദി അധികാരത്തിലെത്തിയതോടെ ഇന്ത്യ പഴയ ഇന്ത്യയല്ലെങ്കിലും ഇന്ത്യയുടെ ഫുട്‌ബോള്‍ ടീം ഇപ്പോഴും പഴയ ഫുട്‌ബോള്‍ ടീം തന്നെ.
വ്യാഴാഴ്ച ബെംഗളൂരുവില്‍ നടന്ന യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ ഒമാനോട് തോറ്റത്. ഹോം ഗ്രൗണ്ടില്‍ തോറ്റ ഇന്ത്യയ്ക്ക് മുന്നോട്ടുള്ള പോക്ക് ഇപ്പോഴേ കഷ്ടമായി. ആദ്യ റൗണ്ട് യോഗ്യതാ റൗണ്ടില്‍ ഇന്ത്യ നേപ്പാളിനെ തോല്‍പിച്ചിരുന്നു. യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ രണ്ടാം റൗണ്ട് മത്സരമാണിത്. ചിത്രങ്ങളിലേക്ക്

കളി തുടങ്ങും മുമ്പേ ഇന്ത്യ ഞെട്ടി
ഒന്നാം മിനുട്ടില്‍ തന്നെ ഒമാന്‍ ഇന്ത്യയെ ഞെട്ടിച്ചു. വെറും മുപ്പതാമത്തെ സെക്കന്‍ഡില്‍ ഖാസിം സെയ്ദ് വല കുലുക്കി. ഗോള്‍ വീണതോടെ ഇന്ത്യ ഉണര്‍ന്നുകളിച്ചു.

തിരിച്ചടി ഛേത്രിയിലൂടെ
27ാം മിനിട്ടില്‍ ഇന്ത്യയ്ക്ക് വേണ്ടി സുനില്‍ ഛേത്രി സമനില ഗോള്‍ കണ്ടെത്തി. എന്നാല്‍ ഈ സന്തോഷത്തിന് അധികനേരം ആയുസ്സുണ്ടായില്ല.

വീണ്ടും ഗോള്‍
40-ാം മിനിറ്റില്‍ ഇമദ് അല്‍ ഹൊസാനിയിലൂടെ ഒമാന്‍ വീണ്ടും ലീഡെഡുത്തു. ഇതോടെ തിരിച്ചടിച്ചേ പറ്റൂ എന്ന നിലയിലായി ഇന്ത്യ. തിരിച്ചടിക്കുകയും ചെയ്തു.

പക്ഷേ ഓഫ് സൈഡ്
75ാം മിനിട്ടില്‍ ഇന്ത്യ സമനില ഗോള്‍ അടിച്ചെങ്കിലും അത് ഓഫ് സൈഡായി. ആദ്യപകുതിയില്‍ നിറഞ്ഞുകളിച്ച ഇന്ത്യ രണ്ടാം പകുതിയില്‍ ആ മികവിലേക്ക് ഉയര്‍ന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications