Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Chess Championship: ഗംഭീരം ഗുകേഷ്, മൂന്നാംറൗണ്ടില്‍ തിരിച്ചടിച്ചു; ഒപ്പമെത്തി ഇന്ത്യ

സിംഗപ്പൂര്‍: ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ കിരീടത്തിനായുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ താരം ഡി ഗുകേഷ് ഗംഭീര ജയവുമായി ശക്തമായ തിരിച്ചുവരവ് നടത്തി. ഗ്രൂപ്പി ഡിയില്‍ ചൈനയുടെ ഡിങ് ലിറനെതിരായ മല്‍സരമാണ് ഇന്ത്യന്‍ താരം ജയിച്ചുകയറിയത്. ഇതോടെ മുന്നു റൗണ്ടുകള്‍കഴിഞ്ഞപ്പോള്‍ ഗുകേഷും ലിറെനും 1.5 വീതം സ്‌കോറുമായി ഒപ്പത്തിനൊപ്പമാവുകയും ചെയ്തു.

D GUKESH

ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ 37 നീക്കങ്ങള്‍ക്കൊടുവിലാണ് ചൈനീസ് താരത്തെ ഗുകേഷ് കൊമ്പുകുത്തിച്ചത്. മല്‍സരത്തില്‍ വെള്ള കരുക്കളുമായി മല്‍സരിച്ച അദ്ദേഹം തുടക്കം മുതല്‍ വളരെ അഗ്രസീവ് ഗെയിമാണ് പുറത്തെടുത്തത്. ഇതു കളിയിലുടനീളം താളം കാത്തുസൂക്ഷിക്കാന്‍ ഗുകേഷിനെ സഹായിക്കുകയും ചെയ്തു.

തുടക്കം മുതല്‍ വലിയ ആത്മവിശ്വാസത്തിലാണ് ഗുകേഷ് കാണപ്പെട്ടത്. താരത്തിന്റെ ചില സര്‍പ്രൈസ് നീക്കങ്ങള്‍ ലിറനെ ശരിക്കും ഞെട്ടിക്കുകയും ചെയ്തു. ഇതോടെ ചൈനീസ് താരം പ്രതിരോധത്തിലേക്കും വലിയുകയായിരുന്നു. കളിയുടെ തുടക്കില്‍ നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ് ഇന്ത്യന്‍ ഗ്രാന്റ്മാസ്റ്റര്‍ക്കു മല്‍സരത്തില്‍ മുന്‍തൂക്കം നേടിക്കൊടുത്തത്. കളി പകുതിയോടു അടുക്കുമ്പോഴേക്കും ഗുകേഷ് ആധിപത്യം സ്ഥാപിക്കുകയും ചെയ്തിരുന്നു.

ഈ മല്‍സരത്തിലെ പ്രകടനത്തില്‍ ഏറെ സന്തോഷമുണ്ടെന്നായിരുന്നു ഗുകേഷിന്റെ പ്രതികരണം., ഇതു മഹത്തായ വിജയം തന്നെയാണ്. ഈ മല്‍സരത്തില്‍ എന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു.

ഇപ്പോള്‍ എനിക്കു നല്ല ആത്മവിശ്വാസവും ഒപ്പം സന്തോഷവും തോന്നുന്നു. എതിരാളിയെ നിഷ്പ്രഭനാക്കാന്‍ എനിക്കു കഴിഞ്ഞു. ഇതു എല്ലായ്‌പ്പോഴും സന്തോഷം നല്‍കുന്നതായും ഗുകേഷ് കൂട്ടിച്ചേര്‍ത്തു. നേരത്തേ ലിറനെതിരായ ആദ്യ റൗണ്ടില്‍ തോല്‍വിയോടെയാണ് ഇന്ത്യന്‍ താരം തുടങ്ങിയത്. രണ്ടാംറൗണ്ട് സമനിലയിലും കലാശിച്ചിരുന്നു.

Story first published: Thursday, November 28, 2024, 10:55 [IST]
Other articles published on Nov 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+