Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കടി നിര്‍ത്തിയെന്ന് ലൂയി സുവാരസ്

ബാഴ്‌സലോണ: പന്ത് കയ്യിലുള്ള സുവാരസിനെ മാത്രമല്ല പല്ല് വായിലുള്ള സുവാരസിനെയും എതിരാളികള്‍ ഇത്രയും കാലം ഭയക്കണമായിരുന്നു. കാരണം ഏതുസമയത്താണ് സുവാരസ് തന്റെ പല്ലിന്റെ ബലം എതിരാളിയുടെ ദേഹത്ത് പ്രയോഗിക്കുന്നതെന്ന് ആര്‍ക്കും പ്രവചിക്കുക അസാധ്യമായിരുന്നു. സുവാരസിന് മാനസിക രോഗമാണെന്നുവരെ ചില ഡോക്ടര്‍മാര്‍ വിലയിരുത്തി.

കളിക്കളത്തില്‍ സൂപ്പര്‍താരമായും വില്ലനായും ഒരേസമയം ഇരട്ടവേഷത്തിലെത്തുന്ന സുവാരസ് ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇനി താന്‍ ആരെയും കടിക്കില്ലെന്ന്. കാരണം ഒരു മാസത്തിനുള്ളില്‍ അത്രയും അനുഭവിച്ചുകഴിഞ്ഞു ഈ ഉറുഗ്വന്‍ താരം. ഫിഫയുടെയും എതിര്‍താരങ്ങളുടെയും മാത്രമല്ല, ലോക ഫുട്‌ബോള്‍ ആരാധകരുടെയും കണ്ണിലെ കരടായി മാറിയിരുന്നു സുവാരസ്.

luiz-suarez

ബാഴ്‌സലോണയിലെത്തി ആദ്യമായി കളിക്കളത്തിലിറങ്ങിയ സുവാരസ് കളിക്കുശേഷമാണ് മാധ്യമങ്ങളോട് നല്ലകുട്ടിയാകാന്‍ തീരുമാനിച്ചകാര്യം അറിയിച്ചത്. മെക്‌സിക്കന്‍ ക്ലബ്ബ് ലിയോണുമായിട്ടായിരുന്നു ബാഴ്‌സയുടെ മത്സരം. അവസാന 16 മിനിറ്റ് ബാഴ്‌സയ്ക്കുവേണ്ടി ഫുട്‌ബോള്‍ തട്ടിയ സുവാരസിന് ഗോളടിക്കാന്‍ സാധിച്ചില്ലെങ്കിലും തന്റെ സാന്നിദ്ധ്യം അറിയിക്കാനായി എന്നതുതന്നെയാണ് വലിയ കാര്യം.

ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനിടെ ഇറ്റാലിയന്‍താരം ചെല്ലിനിയുടെ ചുമലില്‍ കടിച്ചതിന് 8 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും 4 മാസം മറ്റു മത്സരങ്ങളില്‍ നിന്നും സുവാരസിനെ വിലക്കിയിരുന്നു. ഒക്ടോബര്‍ 26ന് നടക്കുന്ന ബാഴ്‌സയുടെ മത്സരത്തില്‍ മാത്രമാണ് സുവാരസിന് ഇനി കളിക്കളത്തിലിറങ്ങാന്‍ കഴിയുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും എതിര്‍കളിക്കാരനെ കടിച്ച സുവാരസിന് കളികളില്‍ നിന്നും വിലക്ക് ലഭിച്ചിരുന്നു.

Story first published: Wednesday, August 20, 2014, 8:07 [IST]
Other articles published on Aug 20, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+