വാന്‍കൂവര്‍: വനിത ലോകകപ്പ് ഫുട്‌ബോള്‍ കിരീടം അമേരിക്കയ്ക്ക് . ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെയാണ് അമേരിക്ക പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു അമേരിക്കയുടെ ജയം.
കാര്‍ലി ലോയിഡിന്റെ ഹാട്രിക്കാണ് ജപ്പാനെ തകര്‍ത്തത്. മത്സരത്തിന്റെ 2, 5, 16 മിനിട്ടുകളിലായിരുന്നു ലോയിഡിന്റെ ഗോളുകള്‍. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ കാര്‍ലി ലോയിഡിനാണ് ഗോള്‍ഡന്‍ ഗോള്‍ പുരസ്‌ക്കാരവും.

അമേരിക്ക ആദ്യ പകുതിയില്‍ തന്നൈ നാല് ഗോളിന് മുന്നിലെത്തിയിരുന്നു. ലോറന്‍ ഹോളിഡേ, ടോബിന്‍ ഹീത് എന്നിവരും അമേരിക്കക്കായി ഗോള്‍ നേടി. അമേരിക്കയുടെ മൂന്നാം ലോകകപ്പ് കിരീടനേട്ടമാണിത്.
1991 ലും 1999 ലുമാണ് അമേരിക്ക ഇതിന് മുമ്പ് കിരീടം നേടിയിട്ടുള്ളത്. 2011 ലും അമേരിക്കയും ജപ്പാനുമായിരുന്നു ഫൈനലില്‍ ഏറ്റുമുട്ടിയതെങ്കിലും വിജയം ജപ്പാനൊപ്പമായിരുന്നു.