For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നീന്തല്‍ക്കുളത്തിലെ സുവര്‍ണമത്സ്യം ഫെലിപ്‌സിന് ഒളിംപിക്‌സില്‍ അപൂര്‍വ റെക്കോര്‍ഡും

By Anwar Sadath

റിയോ: നീന്തല്‍ക്കുളത്തിലെ അമേരിക്കയുടെ സുവര്‍ണമത്സ്യം മൈക്കില്‍ ഫെലിപ്‌സ് റിയോയില്‍ നാല് ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ നേടിയതോടെ അപൂര്‍വമായ റെക്കോര്‍ഡും ഭേദിച്ചു. ഒരേയിനത്തില്‍ തുടര്‍ച്ചയായി നാല് ഒളിംപിക്‌സുകളില്‍ സ്വര്‍ണം നേടിയ ഒരേയൊരു താരമായിരിക്കുകയാണ് മുപ്പത്തിയൊന്നുകാരനായ ഫെലിപ്‌സ്.

200 മീറ്റര്‍ മെഡ്‌ലെ വ്യക്തിഗതയിനത്തിലാണ് ഫെലിപ്‌സിന്റെ നേട്ടം. ഡിസ്‌കസ് ത്രോയില്‍ അല്‍ ഓര്‍ട്ടറുടെയും ലോങ്ജമ്പില്‍ കാള്‍ ലൂയിസിന്റെയും റെക്കോര്‍ഡ് ആണ് ഫെലിപ്‌സ് പഴങ്കതയാക്കിയത്. 100 മീറ്റര്‍ ബട്ടര്‍ഫ് ളൈയിലും മത്സരിക്കുന്ന ഫെലിപ്‌സ് ഈ ഇനത്തിലും തുടര്‍ച്ചയായ നാല് സ്വര്‍ണമെഡലുകളാണ് ലക്ഷ്യമിടുന്നത്.

phelps

200 മീറ്റര്‍ വ്യക്തിഗതയിനത്തില്‍ നാലുതവണയും ഫെലിപ്‌സിന് പിന്നിലാകേണ്ടിവന്ന ഒരു താരമുണ്ടായിരുന്നു റിയോയില്‍, റയാന്‍ ലോച്ചി. രണ്ടുതവണ സില്‍വര്‍ മെഡലും ഒരുതവണ ബ്രോണ്‍സ് മെഡലും നേടിയ ഇദ്ദേഹം റിയോയില്‍ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാല്‍, നാല് ഒളിമ്പിക്‌സുകളിലും ഒരേ ഫോമില്‍ പ്രകടനം നടത്തുന്ന ഫെലിപ്‌സിന് എതിരാളികളേ ഇല്ലാത്ത അവസ്ഥയാണ്.

റിയോയില്‍ ഫെലിപ്‌സ് മത്സരിക്കുന്ന ആറ് ഇനങ്ങളിലും സ്വര്‍ണം നേടുമോ എന്നതാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്. 100 മീറ്റര്‍ ബട്ടര്‍ഫ് ളൈയിലും 4x400 മീറ്റര്‍ റിലേയുമാണ് ഫെലിപ്‌സിന് ഇനി ശേഷിക്കുന്നത്. ഈ ഇനത്തിലും സ്വര്‍ണം നേടിയാല്‍ ഒരുപക്ഷേ ഒരിക്കലും ഭേദിക്കാനാകാത്ത സ്വര്‍ണനേട്ടത്തോടെയാകും ഫെലിപ്‌സ് ഒളിമ്പിക്‌സില്‍ നിന്നും വിടവാങ്ങുക.

Story first published: Saturday, August 13, 2016, 8:39 [IST]
Other articles published on Aug 13, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+