ഇന്ത്യയുടെ ഒളിംപിക്‌സ് ഹീറോയാണ് നീരജ് ചോപ്ര. കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശമായി ജാവലിന്‍ ത്രോയില്‍ ഒളിംപിക്‌സ് സ്വര്‍ണ്ണ മെഡല്‍ നേടിയെടുത്ത അഭിമാന താരമാണ് നീരജ്. ഇപ്പോഴിതാ നീരജ് വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ്. ഹിമാനി മോറാണ് വധു. ഇന്നലെ നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ നീരജ് തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ഇന്ത്യയുടെ കായിക മേഖലയിലെ സുവര്‍ണ്ണ താരമായ നീരജിന്റെ ജീവിത പങ്കാളി ആരെന്നതാണ് ആരാധകര്‍ പിന്നീട് അന്വേഷണിച്ചത്.
നീരജിനെപ്പോലെ തന്നെ കായിക മേഖലയിലാണ് ഹിമാനിയുമുള്ളത്. എന്നാല്‍ ജാവലിന്‍ ത്രോ താരമല്ല. ടെന്നിസിലാണ് ഹിമാനി തന്റെ മികവ് കാട്ടിയിരിക്കുന്നത്. നീരജും ഹിമാനിയും തമ്മില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഈ പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തിയിരിക്കുന്നത്. ഇന്ത്യയുടെ ജാവലിന്‍ ത്രോ സൂപ്പര്‍ താരമായ നീരജ് ചോപ്രയുടെ ഹൃദയം കീഴടക്കിയ ഹിമാനി മോറിനെക്കുറിച്ച് എല്ലാം അറിയാം.

ആരാണ് ഹിമാനി മോര്‍?
27കാരനായ നീരജ് ചോപ്രയുടെ വധുവായ ഹിമാനി മോറിന് 25 വയസാണ് പ്രായം. സോനിപത് കാരിയായ ഹിമാനി ടെന്നിസ് താരമെന്ന നിലയിലാണ് എല്ലാവരുടേയും ശ്രദ്ധേ നേടിയെടുത്തത്. സോനിപതിലെ ലിറ്റില്‍ ഏഞ്ചല്‍സ് സ്‌കൂളിലാണ് ഹിമാനി മോറിന്റെ സ്‌കൂള്‍ ജീവിതം. ഇപ്പോള്‍ ഹോംഷെയറില്‍ ഫ്രാങ്ക്‌ലിന്‍ പിയേഴ്‌സ് യൂനിവേഴ്‌സിറ്റിയില്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദ പഠനത്തിലാണ് ഹിമാനി. പൊളിറ്റക്കല്‍ സയന്‍സിലും ഫിസിക്കല്‍ എജ്യുക്കേഷനിലും ബിരുദം നേടിയെടുക്കാന്‍ ഹിമാനിക്ക് സാധിച്ചിട്ടുണ്ട്. ഹിമാനിയുടെ സഹോദരന്‍ ഹിമന്‍ഷുവും ടെന്നിസ് താരമാണ്.
2017ലെ ലോക യൂനിവേഴ്‌സിറ്റി ഗെയിംസില്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റിക്കായി ദേശീയ തലത്തില്‍ ഹിമാനി പങ്കെടുത്തിട്ടുണ്ട്. 2016ല്‍ മലേസ്യയില്‍ നടന്ന ലോക ജൂനിയര്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ ഹിമാനി സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട്. ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്റെ വെബ്‌സൈറ്റില്‍ ഹിമാനിയുടെ സിംഗിള്‍സിലെ മികച്ച റാങ്കിങ് 42ഉും സിംഗിള്‍സിലെ മികച്ച റാങ്കിങ് 27ഉുമാണ്. 2018ലാണ് ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്റെ മത്സരങ്ങളില്‍ ഹിമാനി പങ്കെടുക്കുന്നത്. വിവാഹത്തിന് ശേഷവും ടെന്നിസില്‍ തുടരാനാണ് ഹിമാനിക്ക് താല്‍പര്യം. പഠനം പൂര്‍ത്തിയാക്കുമെന്നും ഹിമാനി അറിയിച്ചിട്ടുണ്ട്.
നീരജ് ഇന്ത്യയുടെ ഹീറോ
27കാരനായ നീരജ് ഇന്ത്യക്കായി ഒളിംപിക്‌സില്‍ രണ്ട് മെഡലുകളാണ് നേടിയത്. 2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണ്ണം നേടിയ നീരജ് 2014ലെ പാരീസ് ഒളിംപിക്‌സില്‍ വെള്ളി മെഡലാണ് നേടിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും വെള്ളിയും നേടിയിട്ടുള്ള നീരജ് ഡയമണ്ട് ലീഗില്‍ ഒരു സ്വര്‍ണ്ണവും രണ്ട് വെള്ളിയുമാണ് നേടിയത്. കരിയറില്‍ 10 സ്വര്‍ണ്ണ മെഡലുകളും ആറ് വെള്ളിയും നേടിയ നീരജ് അടുത്ത ഒളിംപിക്‌സില്‍ വീണ്ടും ഇന്ത്യക്കായി മെഡല്‍ നേടുമോയെന്നതാണ് കണ്ടറിയേണ്ടത്.