Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗുകേഷിന്റെ ആ സ്വപ്‌നം സത്യമായി!! 11ാം വയസ്സില്‍ പറഞ്ഞതെന്ത്? വീഡിയോ വൈറല്‍

ചതുരംഗക്കളത്തില്‍ രാജാവിനെ കാത്ത് ഇന്ത്യക്കു പുതിയൊരു ലോക ചാംപ്യനെക്കൂടി ലഭിച്ചിരിക്കുകയാണ്. മുന്‍ വിശ്വനാഥന്‍ ആനന്ദിന്റെ പാത പിന്തുടര്‍ന്ന് മറ്റൊരു തമിഴ്‌നാട്ടുകാരനായ ഡി ഗുകേഷാണ് ചെസിനെ പുതിയ ലോക ചാംപ്യന്‍ പട്ടം കൈക്കലാക്കിയിരിക്കുന്നത്. വെറും 18 വയസ്സിലാണ് താരത്തിന്റെ അദ്ഭുത വിജയം. എന്നാല്‍ ഗുകേഷിനെ സംബന്ധിച്ച് ഇതു തികച്ചും അപ്രതീക്ഷിതമായി സംഭവിച്ച ഒരു കാര്യമല്ല.

കുട്ടിക്കാലം മുതല്‍ ഗുകേഷ് മനസ്സില്‍ താലോലിച്ചു കൊണ്ടു നടന്ന ഒരു സ്വപ്‌നമാണ് ഇപ്പോള്‍ യാഥാര്‍മാക്കിയിരിക്കുന്നത്. കഠിനാധ്വാനത്തിലൂടെയും ആത്മസമര്‍പ്പണത്തിലൂടെയാണ് തമിഴ്‌നാടിന്റെ ഈ മിടുക്കന്‍ ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുന്നത്.

D GUKESH

തന്റെ ഈ സ്വപ്‌നത്തെക്കുറിച്ച് ഗുകേഷ് 11ാം വയസ്സില്‍ തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. താരം ലോക കിരീടം നേടിയതിനു പിന്നാലെ ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്.

ഗുകേഷ് പറഞ്ഞതെന്ത്?

2017ല്‍ 11 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു ഗി ഗുകേഷ് തന്റെ സ്വപ്‌നത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. വലുതായാല്‍ എന്താണ് ആഗ്രഹമെന്നായിരുന്നു അഭിമുഖത്തില്‍ ഗുകേഷിനോടുള്ള ചോദ്യം. അല്‍പ്പമൊന്ന് ആലോചിച്ച ശേഷം വളരെ ആത്മവിശ്വാസത്തോടെ, ചെറു പുഞ്ചിരിയോടെയായിരുന്നു ഇതിനോടുള്ള താരത്തിന്റെ മറുപടി.

11ാം വയസ്സില്‍ ഗുകേഷ് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ കാണാം

'എനിക്കു ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനാവണം' എന്നാണ് ഗുകേഷ് അന്നു പറഞ്ഞത്. അന്നു അദ്ദേഹത്തിന്റെ ഈ സ്വപ്‌നത്തെ ആരും തന്നെ ഗൗരവത്തിലെടുത്തിട്ടുണ്ടാവില്ല. പക്ഷെ ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കി മാറ്റിയ ശേഷം ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ 18 കാരന്‍.

D GUKESH

ഗുകേഷിന്റെ വിജയം

14 റൗണ്ടുകള്‍ നീണ്ട ത്രില്ലിങ് ഫൈനലില്‍ 32 കാരനായ ചൈനീസ് ഗ്രാന്റ് മാസ്റ്റര്‍ ഡിങ് ലിറനെ അടിയറവ് പറയിച്ചാണ് ഡി ഗുകേഷ് ചതുരംഗക്കളത്തിലെ രാജാവായി മാറിയിരിക്കുന്നത്. ഇന്നു നടന്ന നിര്‍ണായകമായ അവസാന ഗെയിമിന്റെ അവസാന മിനിറ്റില്‍ ചൈനീസ് താരം കാണിച്ച വലിയൊരു മണ്ടത്തരം ഇന്ത്യന്‍ താരത്തെ വിശ്വ ചാംപ്യനാക്കുകയായിരുന്നു.

13 റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഇരുതാരങ്ങളുടെയും സ്‌കോര്‍ തുല്യമായിരുന്നു. അതുകൊണ്ടു തന്നെ ഫൈനല്‍ റൗണ്ട് ഇരുവര്‍ക്കും ഒരുപോലെ നിര്‍ണായകവുമായിരുന്നു. ഫൈനലിന്റെ അവസാന ഘട്ടത്തില്‍ ലിറെനു വലിയൊരു പിഴവ് പറ്റിയപ്പോള്‍ അതു വിശ്വസിക്കാന്‍ പോലും ഗുകേഷിനായില്ല. താനാണ് പുതിയ ലോക ചാംപ്യനെന്നറിഞ്ഞപ്പോള്‍ മുഖം പൊത്തിയിരുന്ന് വിതുമ്പിയാണ് താരം ഇതിനോടു പ്രതികരിച്ചത്.

Story first published: Thursday, December 12, 2024, 23:34 [IST]
Other articles published on Dec 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+