For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോഴിക്കോടന്‍ ഗ്യാലറികളില്‍ വോളിബോളിന്റെ ആരവം; കാത്തിരിക്കുന്നത് ഉജ്ജ്വല മത്സരങ്ങള്‍ക്ക്

കോഴിക്കോട്: നഗരത്തിലെ ഗ്യാലറികളില്‍ ഇനിയൊരാഴ്ച വോളിബോളിന്റെ ആരവങ്ങള്‍. ഇഷ്ടതാരങ്ങള്‍ വായുവില്‍ പറന്ന് പന്തുകള്‍കൊണ്ട് സ്മാഷുകള്‍ ഉതിര്‍ക്കുമ്പോള്‍ കാണാനെത്തുക ആയിരങ്ങള്‍. കോഴിക്കോടന്‍ ഗ്രാമങ്ങളുടെ എക്കാലത്തെയും കായിക ലഹരിയായ വോളിബോളിന്റെ ദേശീയ മത്സരങ്ങള്‍ കാണാന്‍ കാത്തിരിക്കുന്നത് കോഴിക്കോടിനൊപ്പം അയല്‍ജില്ലക്കാരും. രാവിലെ മറ്റു സംസ്ഥാനങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ക്കു ശേഷം വൈകിട്ട് കേരള ടീം രാജസ്ഥാനെ നേരിടുമ്പോള്‍ കാണികളുടെ ആഴ്ചകളായുള്ള കാത്തിരിപ്പിനാണ് വിരാമമാകുന്നത്.

കോലി കുറിച്ചത് ചരിത്രനേട്ടം... പിന്തള്ളിയത് സാക്ഷാല്‍ ലാറയെ!! സച്ചിന്‍ പോലും പിറകില്‍
പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വി.കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും സ്വപ്‌നനഗരിയില്‍ താല്‍ക്കാലികമായി ഉയര്‍ത്തിയ സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍ നടക്കുക. പുരുഷ വിഭാഗത്തില്‍ 28ഉം വനിതാ വിഭാഗത്തില്‍ 26ഉം ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. നിലവിലെ ജേതാക്കളായ കേരളത്തിനു പുറമെ റെയ്ല്‍വേ, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, പഞ്ചാബ്, കര്‍ണാടക, സര്‍വിസസ്, പഞ്ചിമബംഗാള്‍, ആന്ധ്ര തുടങ്ങിയ ടീമുകള്‍ക്ക് സ്വപ്‌നനഗരിയാണ് മത്സരവേദി. ബുധനാഴ്ച വൈകിട്ട് ഏഴിന് കേരള വനിതകള്‍ തെലങ്കാന ടീമിനോട് ഏറ്റുമുട്ടും.

mensteam

രാജസ്ഥാനു പുറമെ 22ന് 4.30ന് ആന്ധ്രയോടും 23ന് 5.30ന് പഞ്ചാബിനോടുമാണ് കേരളത്തിന്റെ പുരുഷവിഭാഗം ഗ്രൂപ്പ് മത്സരങ്ങള്‍. വനിതാ വിഭാഗത്തില്‍ തെലങ്കാനയ്ക്കു പുറമെ 22ന് 6 മണിക്ക് യുപിയുമായും 24ന് 8.30ന് മഹാരാഷ്ട്രയുമായും കേരള വനിതകള്‍ ഏറ്റുമുട്ടും. ഒരു തമിഴ്‌നാട്ടുകാരനാണ് കേരള പുരുഷ ടീമിനെ നയിക്കുന്നതെന്ന പ്രത്യേകതയും ഇത്തവണത്തെ ചാംപ്യന്‍ഷിപ്പിനുണ്ട്. തഞ്ചാവൂര്‍ സ്വദേശിയും കൊച്ചിന്‍ ബിപിസിഎല്‍ താരവുമായ ജെറോം വിനീതാണ് ക്യാപ്റ്റന്‍. വനിതാ ടീമിനെ ജി. അഞ്ജുമോള്‍ നയിക്കും.

womensteam

പുരുഷ വിഭാഗത്തില്‍ ജി.എസ് അഖിന്‍, മുത്തുസ്വാമി, എന്‍. ജിതിന്‍, പി. രോഹിത്, അബ്ദുല്‍ റഹീം, സി. അജിത്ത് ലാല്‍, വിപിന്‍ എം. ജോര്‍ജ്, അനു ജെയിംസ്, രതീഷ്, ഒ. അന്‍സബ് എന്നിവരാണ് അംഗങ്ങള്‍, ഇ.കെ രതീഷ് ലിബറോ ആയി കളിക്കും. അഞ്ജുമോള്‍ക്കു പുറമെ ഫാത്തിമ റുക്‌സാന, കെ.എസ് ജിനി, ഇ. അശ്വതി, അഞ്ജു ബാലകൃഷ്ണന്‍, എ.എസ് സൂര്യ, എസ്. രേഖ, എം. ശ്രുതി, എന്‍.എസ് ശരണ്യ, കെ.പി അനുശ്രീ, അഞ്ജലി ബാബു, അശ്വതി രവീന്ദ്രന്‍ എന്നിവരാണ് വിതാ ടീം.

Story first published: Wednesday, February 21, 2018, 12:51 [IST]
Other articles published on Feb 21, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+