Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: അപ്രതീക്ഷിതം, വിനേഷ് ഫോഗട്ട് അയോഗ്യ! കണ്ണീര്‍ മടക്കത്തിന്റെ കാരണമിതാണ്

പാരീസ്: പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ വലിയ മെഡല്‍ പ്രതീക്ഷക്ക് അപ്രതീക്ഷിത തിരിച്ചടി. വനിതകളുടെ 50 കിലോ ഗ്രാം ഗുസ്തിയില്‍ ഫൈനലില്‍ കടന്നതോടെ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് മെഡല്‍ ഉറപ്പിച്ചതാണ്. ഇന്ന് രാത്രി ഫൈനല്‍ മത്സരം നടക്കാനിരിക്കെ ഇപ്പോള്‍ താരത്തെ അയോഗ്യയാക്കിയിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. 50 കിലോഗ്രാമില്‍ മത്സരിക്കുന്ന വിനേഷിന് ഭാരക്കൂടുതല്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇതോടെ താരത്തെ അയോഗ്യയാക്കുകയും വെങ്കല മെഡല്‍ പോലും നേടാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് പോവുകയും ചെയ്തിരിക്കുകയാണ്. തികച്ചും അപ്രതീക്ഷിതമായാണ് ഇന്ത്യയുടെ വലിയ സന്തോഷം നിരാശയിലേക്കെത്തിയിരിക്കുന്നത്. ഇതോടെ താരത്തിന് ഫൈനലിലും മത്സരക്കിനാവില്ല. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം സ്വര്‍ണ്ണ മെഡലും വെങ്കല മെഡലും ഈ ഇനത്തില്‍ നല്‍കുമ്പോള്‍ വെള്ളി ഉറപ്പിച്ച വിനേഷിന് മെഡല്‍ നേടാനുമാവില്ല. 100 ഗ്രാം ശരീര ഭാരം കൂടുതലുള്ളത് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

താരങ്ങള്‍ ശരീരഭാരം നിയന്ത്രിക്കേണ്ടത് ഈ നിയമത്തിലുള്ളതാണ്. എന്നാല്‍ ഇന്നലെ പരിശോധനയില്‍ വിനേഷിന് 50 കിലോഗ്രാമില്‍ താഴെയായിരുന്നു ഭാരം. എന്നാല്‍ ഇന്ന് ഫൈനിലിന് മുമ്പ് നടത്തിയ പരിശോധനയിലാണ് ഭാരക്കൂടുതല്‍ കണ്ടെത്തിയത്. 100 ഗ്രാമിന്റെ വ്യത്യാസം മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒളിംപിക്‌സ് വേദിയില്‍ ഇത്തരമൊരു ചെറിയ വ്യത്യാസം പോലും അയോഗ്യക്ക് കാരണമാവും. എന്തായാലും ഇന്ത്യക്ക് വലിയ നിരാശയായി വിനേഷ് ഫോഗട്ട് മാറിയിരിക്കുകയാണ്.

ഇത്തവണ അഭിമാന മെഡല്‍ തേടിയാണ് വിനേഷ് ഇറങ്ങിയത്. രാഷ്ട്രീയമായ കാരണങ്ങളാല്‍ത്തന്നെ വിനേഷിന്റെ പ്രകടനത്തിലേക്ക് എല്ലാവരും ഉറ്റുനോക്കിയിരുന്നു. ഗുസ്തി ഫെഡറേഷന്‍ ഭാരവാഹികളുമായുള്ള എതിര്‍പ്പും ലൈംഗികാരോപണങ്ങളുമെല്ലാം വലിയ വിവാദമായതും താരങ്ങള്‍ തെരുവിലിറങ്ങുകയും ചെയ്തിരുന്നു. ഇതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന താരമാണ് വിനേഷ്. അതുകൊണ്ടുതന്നെ മെഡല്‍ നേടി എല്ലാവര്‍ക്കും മറുപടി പറയാനൊരുങ്ങവെയാണ് നിര്‍ഭാഗ്യം വിനേഷിന്റെ സ്വപ്‌നം തകര്‍ത്തത്.

vinesh phogat olympics 2024

നേരത്തെ സെമിയില്‍ ക്യൂബയുടെ യുസ്നെയ്ലിസ് ഗുസ്മാന്‍ ലോപ്പസിനെ 5-0ന് തോല്‍പ്പിച്ചാണ് വിനേഷ് ഫോഗട്ടിന്റെ ഫൈനല്‍ പ്രവേശനം. ഒളിംപിക്സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോഡാണ് വിനേഷ് ഫോഗട്ട് സ്വന്തം പേരിലാക്കിയിരുന്നു. ഗംഭീര പ്രകടനത്തോടെയാണ് വിനേഷ് സെമിയില്‍ പ്രവേശിച്ചത്. ഉക്രയിന്റെ ഒക്സാന ലിവാച്ചിനെ 7-5ന് തോല്‍പ്പിച്ചാണ് വിനേഷിന്റെ സെമി പ്രവേശനം.

തുടക്കം മുതല്‍ ലീഡെടുത്ത വിനേഷിനെതിരേ ലാവിച്ച് തിരിച്ചുവരവ് ശ്രമം നടത്തിയെങ്കിലും 7-5ന്റെ ജയത്തോടെ വിനേഷ് സെമിയിലേക്കെത്തുകയായിരുന്നു. സെമിയിലെ ഉജ്ജ്വല ഫോം ഫൈനലിലും തുടര്‍ന്ന താരം മെഡല്‍ ഉറപ്പിക്കുകയായിരുന്നു. നേരത്തെ പ്രീ ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരം യുയു സുസാക്കയെ 3-2ന് തോല്‍പ്പിച്ചാണ് വിനേഷ് ഫോഗട്ട് ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തത്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തണ വെങ്കലും ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണവും വെങ്കലവും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്ന് സ്വര്‍ണ്ണ മെഡലും നേടിയിട്ടുള്ള താരമാണ് വിനേഷ്.

Story first published: Wednesday, August 7, 2024, 12:34 [IST]
Other articles published on Aug 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+