കോപ്പ അമേരിക്കയില്‍ ടീം ജയിച്ചു; വെനിസ്വലന്‍ സുന്ദരികള്‍ നഗ്നരായി വാക്കു പാലിച്ചു
കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വെനിസ്വലന്‍ ടീം ജയിച്ചാല്‍ നഗ്നരാകുമെന്ന വാഗ്ദാനം വെനിസ്വലയിലെ ഒരുസംഘം വനിതാ വാര്‍ത്താ അവതാരകര്‍ പാലിച്ചു. ടൂര്‍ണമെന്റിന് മുന്‍പും സുന്ദരികള്‍ തങ്ങളുടെ നഗ്നശരീരം മറയേതുമില്ലാതെ പ്രദര്‍ശിപ്പിച്ചിരുന്നു. ടീമിന് പ്രചോദനമേകാനും അഭിവാദ്യമര്‍പ്പിച്ചുമായിരുന്നു തുണിയുരിയല്‍. വെനിസ്വലന്‍ ടീം മത്സരങ്ങളില്‍ ജയിച്ചാലും തുണി ഉരിയുമെന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞദിവസം വെനിസ്വല കൊളംബിയയെ അട്ടിമറിച്ചതോടെയാണ് വാക്കുപാലിച്ചുകൊണ്ട് അവര്‍ വീണ്ടും നഗ്നരായത്. ഡെസ്‌നുഡാന്‍ഡോ ലാ നോട്ടീസിയ എന്ന ഇന്റര്‍നെറ്റ് ചാനലിന്റെ എട്ടുപേരടങ്ങുന്ന സംഘമാണ് പുതുമയാര്‍ന്ന പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ടീമിന് പിന്തുണ നല്‍കുക മാത്രമല്ല ഇവരുടെ ലക്ഷ്യം. സ്ത്രീ ശാക്തീകരണം കൂടി പരിപാടി ലക്ഷ്യമാക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. മാത്രമല്ല. തങ്ങളുടെ മേല്‍വസ്ത്രം ഉപേക്ഷിച്ച് നഗ്നരാകുന്നത് അപമാനകരമായി കാണേണ്ടതില്ലെന്ന സന്ദേശം സ്ത്രീകള്‍ക്ക് നല്‍കുകയും ഇതിലൂടെ ഉദ്ദേശിക്കുന്നതായി സുന്ദരികള്‍ പറഞ്ഞു.
കൊളംബിയയ്‌ക്കെതിരായ ജയം വെനിസ്വലയ്ക്ക് ക്വാര്‍ട്ടര്‍ സാധ്യത നല്‍കുന്നുണ്ട്. അവസാന മത്സരത്തില്‍ ശക്തരായ ബ്രസീലിനെതിരെ വിജയം ആവര്‍ത്തിച്ചാല്‍ ക്വാര്‍ട്ടര്‍ പ്രവേശനം എളുപ്പമാകും. ചുവപ്പുകാര്‍ഡ് ലഭിച്ച സൂപ്പര്‍ താരം നെയ്മര്‍ വെനിസ്വലയ്‌ക്കെതിരെ കളിക്കില്ല. നെയ്മറില്ലാത്ത ബ്രസീലിനെ എളുപ്പം തോല്‍പ്പിക്കാനാകുമെന്ന കണക്കു കൂട്ടലിലാണ് വെനിസ്വല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications