Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയില്‍ തടവുകാരന് യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ സ്വര്‍ണമെഡല്‍

വാരാണസി: ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ഡിപ്ലോമ ഇന്‍ ടൂറിസം സ്റ്റഡീസില്‍ കൊലപാതകക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാരന്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. വാരാണസി സെന്‍ട്രല്‍ ജയിലിലെ ഇരുപത്തിമൂന്നുകാരനായ അജീത് കുമാര്‍ സരോജ് ആണ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുന്നത്.

കൊലപാതകക്കേസില്‍ 10 വര്‍ഷത്തെ തടവനുഭവിക്കുന്ന അജീത് 2012 മുതല്‍ ജയിലില്‍ കഴിയുകയാണ്. ജയില്‍ വാസത്തിനിടയില്‍ നാലു സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അജീത് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഹ്യൂമന്‍ റൈറ്റ്‌സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, എന്‍ജിഒ മാനേജ്‌മെന്റ്, ഫുഡ് ആന്‍ഡ് ന്യൂട്രീഷ്യന്‍ എന്നിവയാണ് ഇവ. 65 ശതമാനം മാര്‍ക്കുനേടി ഇവയില്‍ അജീത് വിജയിക്കുകയും ചെയ്തു.

jail

അജീത്തിനുള്ള സ്വര്‍ണമെഡല്‍ ഡോ. റാം മനോഹര്‍ ലോഹിയ അവധ് യൂണിവേഴ്‌സിറ്റ്ി വൈസ് ചാന്‍സലര്‍ സി ജയ്‌സ്വാള്‍ സമ്മാനിച്ചു. ജയിലില്‍ കുറ്റവാളിയായിക്കഴിയുമ്പോഴും പഠിപ്പില്‍ ഉന്നതവിജയം നേടിയതിനെ അദ്ദേഹം അഭിനന്ദിച്ചു. കൂടുതല്‍ കോഴ്‌സുകളില്‍ ചേരാന്‍ അദ്ദേഹം അജീത്തിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഇന്ത്യയിലെമ്പാടുമായുള്ള ജയിലുകളില്‍ 94 സ്റ്റഡി സെന്ററുകള്‍ ഇഗ്നോയ്ക്കുണ്ടെന്ന് വാരാണസി റീജിണല്‍ ഡയറക്ടര്‍ പറഞ്ഞു. 25,000ത്തോളം തടവുകാര്‍ പലവിധ കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കുന്നുണ്ട്. അജീത്തിന് സ്വര്‍ണമെഡല്‍ ലഭിച്ചത് കൂടുതല്‍ തടവുകാരെ പഠനത്തിലേക്ക് വഴിതിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു.

Story first published: Monday, August 10, 2015, 9:23 [IST]
Other articles published on Aug 10, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+