Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജിത്ത് മഹേശ്വരി ഉത്തേജകം ഉപയോഗിച്ചിട്ടില്ല: വാഡ

ദില്ലി: മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരി ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി വാഡ. 2010-2012 കാലയളവില്‍ രഞ്ജിത്ത് ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്ന് സായിയും അറിയിച്ചുിട്ടുണ്ട്.

കേന്ദ്രം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് രഞ്ജിത്ത് മഹേശ്വരി ഉത്തേജകമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം രഞ്ജിത്തിന് അര്‍ജുന അവാര്‍ഡ് നിഷേധിച്ചതിനെ ചോദ്യം ചെയ്ത നവകേരളം എന്ന സംഘടന സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം. കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും.

Ranjith Maheswary

2008-ല്‍ രഞ്ജിത്ത് മഹേശ്വരിയെ ഉത്തേജക പരിശോധന നടത്തിയ നാഷണല്‍ ഡോംപിങ് ടെസ്റ്റ് ലബോറട്ടറിയ്ക്ക് ഡബ്ല്യുഎഡിഎ അംഗീകാരം ലഭിച്ചിരുന്നില്ല. പിന്നീടാണ് ലബോറട്ടറിയ്ക്ക് അംഗീകാരം ലഭിച്ചത്. ഇതേ തുടര്‍ന്ന് മൂന്ന് മാസത്തേക്ക് രഞ്ജിത്തിനെ വിലക്കിയിരുന്നു. എന്നാല്‍ രഞഞ്ജിത്ത് ഈ വിലക്കിനെ ചോദ്യം ചെയ്തില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേ സമയം, അര്‍ജുന അവാര്‍ഡ് പട്ടികയില്‍ വീണ്ടും രഞ്ജിത്തിന്റെ പേര് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡിനായി രഞ്ജിത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. രഞ്ജത്തിന് അര്‍ജുന നല്‍കുന്നതില്‍ കായിക മന്ത്രാലയത്തിന്റെ യോഗ്യതാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പേര് നിര്‍ദ്ദേശിച്ചതെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം രഞ്ജിത്തിനെ അര്‍ജുന അവാര്‍ഡിന് പരിഗണിച്ചെങ്കിലും ഉത്തേജകമരുന്ന് ഉപയോഗത്തിന് പിടിക്കപ്പെട്ടു എന്ന കാരണത്തെ ചൂണ്ടിക്കാട്ടി അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. ഇതിനെതിരെ വ്യാപകമായ വിവാദങ്ങളാണ് ഉണ്ടായത്.

Story first published: Sunday, May 4, 2014, 12:49 [IST]
Other articles published on May 4, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+